കേ​ര​ള സ​ഭാ ന​വീ​ക​ര​ണം: അ​തി​രൂ​പ​താ​ത​ല ​ഉ​ദ്ഘാ​ട​നം നാ​ളെ നി​ര​ണ​ത്ത്
Friday, July 1, 2022 11:28 PM IST
ച​ങ്ങ​നാ​ശേ​രി: മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും കെ​സി​ബി​സി ആ​ഹ്വാ​ന​പ്ര​കാ​ര​മു​ള്ള സ​ഭാ​ന​വീ​ക​ര​ണ കാ​ല​ത്തി​ന്‍റെ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. നി​ര​ണം സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഇ​ട​വ​ക​ത​ല ഉ​ദ്ഘാ​ട​നം എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ദി​വ്യ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. കു​ടും​ബ​ങ്ങ​ളി​ല്‍ കു​ടും​ബ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭം കു​റി​ക്കും.
സ​ഭാ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ളും അ​തി​രൂ​പ​ത​യി​ല്‍ ആ​രം​ഭി​ച്ചു. 2022 ജൂ​ണ്‍ അ​ഞ്ചു മു​ത​ല്‍ 2025ലെ ​പെ​ന്ത​ക്കു​സ്ത ദി​നം ജൂ​ണ്‍ എ​ട്ടു വ​രെ ത്രി​വ​ത്സ​ര സ​ഭാ ന​വീ​ക​ര​ണ കാ​ല​ഘ​ട്ട​മാ​യി കേ​ര​ളാ ക​ത്തോ​ലി​ക്ക സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി ആ​ച​ര​ണ​ത്തി​ന്‍റെ​യും സ​ഭാ ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യി തീ​ര്‍​ഥാ​ട​ന​ങ്ങ​ള്‍, ഹോം ​മി​ഷ​ന്‍, ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍, ഭ​വ​ന സ​ന്ദ​ര്‍​ശ​നം, മാ​ര്‍​ത്തോ​മ്മാ ന​സ്രാ​ണി സം​ഗ​മം, പേ​ട​ക പ്ര​യാ​ണം, ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍, ഫാ​മി​ലി ക്വി​സ് തു​ട​ങ്ങി​യ നി​ര​വ​ധി അ​ജ​പാ​ല​ന ക​ര്‍​മ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.
സ​ഭാ​ത്മ​ക ജീ​വി​ത ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലും കേ​ര​ള സ​ഭ​യി​ലും ആ​ഗോ​ള സ​ഭ​യി​ലും ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന സ​ഭാ​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചൈ​ത​ന്യം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ വി​ശ്വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പ്ര​ത്യേ​ക ഇ​ട​യ​ലേ​ഖ​ന​ത്തി​ലൂ​ടെ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ഹ്വാ​നം​ചെ​യ്തു.