ദു​ക്റാ​ന ഞാ​യ​ർ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹം: അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Friday, July 1, 2022 11:28 PM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭാ​വി​ശ്വാ​സി​ക​ൾ സ​ഭാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന നാ​ളെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പു​ൾ​പ്പെ​ടെ​യു​ള്ള പ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ ന​ട​പ​ടി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ​റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.
പ്ര​സ്തു​ത ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട​ഭ്യ​ർ​ഥി​ച്ചു. യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​സ​റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി മ​ല​യി​ൽ, ഡോ. ​രേ​ഖാ മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​ല്‍​ക്കാ​ലി​ക നി​യ​മ​നം

കൊല്ലം: സ​ര്‍​ക്കാ​ര്‍ ആ​ഫ്റ്റ​ര്‍ കെ​യ​ര്‍ ഹോം ​ഫോ​ര്‍ അ​ഡോ​ള​സെ​ന്റ് ഗേ​ള്‍​സി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ല് മ​ള്‍​ട്ടി ടാ​സ്‌​ക് കെ​യ​ര്‍ പ്രൊ​വൈ​ഡ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: ഏ​ഴാം ക്ലാ​സ് പാ​സാ​യ​വ​രും ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള്ള​വ​രും ആ​യി​രി​ക്ക​ണം. പ്ര​വ​ര്‍​ത്തി പ​രി​ച​യം ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. പ്രാ​യ​പ​രി​ധി : 18നും 45 ​നും മ​ദ്ധ്യേ.
യോ​ഗ്യ​ത, പ്രാ​യം, പ്ര​വ​ര്‍​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സൂ​പ്ര​ണ്ട്, ഗ​വ​. ആ​ഫ്റ്റ​ര്‍ കെ​യ​ര്‍ ഹോം ​ഫോ​ര്‍ അ​ഡോ​ള്‍​സെ​ന്റ് ഗേ​ള്‍​സ്, ഇ​ഞ്ച​വി​ള (പി.​ഒ), കൊ​ല്ലം -691601 വി​ലാ​സ​ത്തി​ല്‍ ആ​റി​ന് വൈ​കുന്നേരം അഞ്ചിന് മു​ന്‍​പ് സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ : 0474 2705546.