പോർട്ട് കൊല്ലം ദേവാലയത്തിൽ തിരുനാൾ നാളെ സമാപിക്കും
Friday, July 1, 2022 10:48 PM IST
കൊ​ല്ലം: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യാ​ൽ സ്ഥാ​പി​ത​മാ​യ പോ​ർ​ട്ട് കൊ​ല്ലം പ​രി​ശു​ദ്ധ ശു​ദ്ധീ​ക​ര​ണം മാ​താ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ജൂ​ലൈ മൂ​ന്നി​നു സ​മാ​പി​ക്കും.
വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ ര​ക്ത​സാ​ക്ഷി​ത്വം​വ​രി​ച്ച​തി​ന്‍റെ 1950 വ​ർ​ഷ​വും, വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 400വ​ർ​ഷ​വും, പോ​ർ​ട്ടു​കൊ​ല്ലം ഇ​ട​വ​ക​യി​ൽ സ്ഥാ​പി​ചി​ട്ടു​ള്ള വി​ശു​ദ്ധ​രു​ടെ ച​രി​ത്ര​സ്മാ​ര​ക​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​വും പ്ര​മാ​ണി​ച്ച് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന് കൊ​ല്ലം രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 12 ന് ​ദി​വ്യ​ബ​ലി, ശു​ശ്രൂ​ഷ സ​മി​തി​ക​ളു​ടെ സം​ഗ​മം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ, സ​ന്യ​സ്ത കൂ​ട്ടാ​യ്മ എ​ന്നി​വ​യാ​ണ് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​ർ​ഥാ​ട​ന ആ​ഘോ​ഷം. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും തീ​ർ​ഥാ​ട​ന വി​ളം​ബ​ര​ത്തി​നും കൊ​ല്ലം മെ​ത്രാ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നേ​തൃ​ത്വം ന​ൽ​കും.
കൊ​ല്ലം രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. 8 30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് പു​നഃ​പ്ര​തി​ഷ്ഠ കൊ​ടി​യി​റ​ക്കോ​ടു കു​ടി തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജാ​ക്സ​ൺ ജെ​യിം​സ് അ​റി​യി​ച്ചു.