ഉപതെരഞ്ഞെടുപ്പ് : യുഡിഎ​ഫ് സ്ഥാ​നാ​ര്‍ഥി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു
Thursday, June 30, 2022 11:12 PM IST
ച​വ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വാ​ര്‍​ഡി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അം​ബി​കാ​ദേ​വി ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​വ​ര​ണാ​ധി​കാ​രി മു​ന്‍​പാ​കെ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.
ഇ​ട​വം 12 സ​മ​ര നാ​യ​ക​ന്‍ അ​ന്ത​രി​ച്ച പ​രു​വ​ത്തോ​ടി മാ​ധ​വ​ന്‍റെ ഭാര്യ ഓ​മ​ന​അ​മ്മ​യാ​ണ് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ആ​ര്‍എ​സ്പി​യു​ടെ ഏ​റ്റ​വും മു​തി​ര്‍​ന്ന നേ​താ​വാ​യ ച​വ​റ വാ​സു​പി​ള്ള​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ ശേ​ഷം അ​ന്ത​രി​ച്ച ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും സ്ഥാ​നാ​ര്‍​ഥി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ എ​സ്.​തു​ള​സീ​ധ​ര​ന്‍​പി​ള്ള​യു​ടെ ശ​വ​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.
തുടർന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് സ്ഥാ​നാ​ര്‍ഥി നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.