ദേ​ശീ​യ സ്റ്റാ​റ്റ​സ്റ്റി​ക്സ് ദി​നാ​ഘോ​ഷം
Thursday, June 30, 2022 11:12 PM IST
കൊല്ലം: ദേ​ശീ​യ സ്റ്റാ​റ്റ​സ്റ്റി​ക്സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ര്‍​ധ​ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. സു​സ്ഥി​ര വി​ക​സ​ന​ത്തി​നും, ദാ​രി​ദ്ര്യ​നി​ര്‍​മ്മാ​ര്‍​ജ​ന​ത്തി​നും കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.
ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളെ​യും മേ​യ​ര്‍ അ​നു​മോ​ദി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ട്സ് കോ​ളേ​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ എം. ​ല​ജി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ എ​സ്. കി​ര​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലാ​സു​ക​ള്‍.
സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക​ണ​ക്ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി. ​വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​സ്. ബി​ന്ദു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ജെ ആ​മി​ന, റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​ല​ത, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.