സ്വ​യം പ്ര​തി​രോ​ധ പരിശീലനം നടത്തി
Thursday, June 30, 2022 10:50 PM IST
ശാ​സ്താം​കോ​ട്ട: ബ്രൂ​ക്ക് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ശാ​സ്താം​കോ​ട്ട പോ​ലീ​സിന്‍റെ നേതൃത്വത്തിൽ സ്വ​യം പ്ര​തി​രോ​ധ പരിശീലനം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ സ്വ​യം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​ള്ള ക്രൈം​ ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​മാ​ണ് പരിശീലന പരിപാടി ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക​ളെ വി​വി​ധ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും പ​ഠി​പ്പി​ച്ചു.

എ​സ്‌സി​പിഒ സി​ന്ധു പി.​കെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​ര​ക്ഷ​യ് ക്കാ​യു​ള്ള പ​രി​ശീ​ല​നം ന​ൽ​കി. എഎ​സ്ഐ ​ലീ​ലാ​മ്മ, ഹ​സ്ന എ​ന്നി​വ​ർ അ​ക്ര​മ​ര​ഹി​ത ന​ഗ​രം ന​മ്മു​ടെ അ​വ​കാ​ശ​വും ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കി.

ശാ​സ്താം​കോ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​ഷാ​ജ​ഹാ​ൻ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ഡോ​. ജി ​എ​ബ്ര​ഹാം താ​ലോ​ത്തി​ൽ, പ്രി​ൻ​സി​പ്പൽ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ്, വൈ​സ് പ്രി​ൻ​സി​പ്പൽ ആ​ർ. കെ. ​അ​ഹ​ല്യ, ടെസി ത​ങ്ക​ച്ച​ൻ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഹെ​ഡ് ഗേ​ൾ ജെ​സീ​ക്ക ജോ​ജി പ്രസംഗിച്ചു. പ്രോ​ഗ്രാം വ​ള​രെ ഫ​ല​പ്ര​ദ​വും പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.