ശ്രീ​ല​ങ്ക​ന്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
Wednesday, June 29, 2022 10:55 PM IST
ച​വ​റ : ശ്രീ​ല​ങ്ക​ന്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​ക​മ്പ​ടി പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ മ​റി​ഞ്ഞ് ഡ്രൈ​വ​റു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ സു​നീ​ഷ്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് ഒ​പ്പം വ​ന്ന സു​നി​ല്‍, ഷ​ന്മു​ഖ​ന്‍, ശ​ര​വ​ണ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ദേ​ശീ​യ​പാ​ത​യി​ല്‍ ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ഡോ.​ഡി. വെ​ങ്കി​ടേ​ശ്വ​ര്‍​ക്ക് അ​ക​മ്പ​ടി പോ​യ വാ​ഹ​ന​മാ​ണ് എ​തി​രെ വ​ന്ന മി​നി ലോ​റി​യി​ലി​ടി​ച്ച് കാ​ര്‍ മൂ​ന്നു ത​വ​ണ ത​ല കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​വു​ക​യും ചെ​യ്തു.
മു​ന്പേ പോ​യ ഡെ​പ്യൂ​ട്ടി ഹൈ​ക​മ്മീ​ഷ​ണ​റു​ടെ വാ​ഹ​നം അ​പ​ക​ട വി​വ​രം അ​റി​ഞ്ഞു തി​രി​കെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ കാ​റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. മ​റി​ഞ്ഞ കാ​ർ നാ​ട്ടു​കാ​ർ നി​വ​ർ​ത്തി. ഷ​ന്മു​ഖ​ന്‍, സു​നി​ല്‍, ശ​ര​വ​ണ​ണ്‍ എ​ന്നി​വ​ര്‍​ക്ക് നി​സാ​ര പ​രി​ക്കാ​യ​തി​നാ​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​ക്കൊ​പ്പം യാ​ത്ര തി​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നീ​ഷി​നെ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പോ​ലീ​സ് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണി​ച്ചു.