വി​ദ്യാ​ഭ്യാ​സ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 10:55 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജ്യോ​തി​ർ​ഗ​മ​യ വി​ദ്യാ​ഭ്യാ​സ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.
കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ലി​ഗോ​റി​സ് എ​ൽ പി ​സ്്കൂ​ളി​ൽ ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ​തു. പ്ര​സി​ഡ​ന്‍റ് ജോ​സ് ബെ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച സ്്കൂ​ളി​ലെ പൂ​ർ വ ​വി​ദ്യാ​ർ​ഥി​യും ക​ർ​മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ളേ​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഫാ.​ഡോ.​ജോ​സ​ഫ് ജോ​ണി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
ഫാ.​ഡോ.​ജോ​സ​ഫ് ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ​ട​വ​ക വി​കാ​രി ഫാ.​മി​ൽ​ട്ട​ൺ ജോ​ർ​ജ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​പി സു​ധീ​ഷ്കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി ജോ​ർ​ജ്, അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​ർ എ​സ്. ശി​വ​പ്ര​സാ​ദ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജു ഹെ​ൻ​ട്രി, ഇ​ട​വ​ക കൈ​ക്കാ​ര​ൻ ജ​യിം​സ് വി​ൻ​സ​ന്‍റ്, പി ​റ്റി എ ​പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ സ്റ്റീ​ഫ​ൻ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടൈ​റ്റ​സ് സ്റ്റീ​ഫ​ൻ, സ്റ്റാ​ൻ​ലി സ്റ്റീ​ഫ​ൻ, പീ​റ്റ​ർ മ​ച്ചാ​ഡോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.