ആം​ബു​ല​ൻ​സ് പാ​ർ​ക്കിം​ഗ് ഷെ​ഡ് ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് പ​രാ​തി
Tuesday, June 28, 2022 10:52 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ആം​ബു​ല​ൻ​സ്, അ​തി​നാ​യി നി​ർ​മി​ച്ച ഷെ​ഡി​ൽ ക​യ​റ്റാ​നാ​കാ​തെ പു​റ​ത്ത് ത​ന്നെ ഇ​ടേ​ണ്ടി​വ​രു​ന്ന​ത് നി​ർ​മാ​ണ​ച്ചു​മ​ത​ല വ​ഹി​ച്ച എ​ൻ​ജി​നീ​യ​റു​ടെ ശ്ര​ദ്ധ​ക്കു​റ​വു കൊ​ണ്ടാ​ണെ​ന്ന് കി​ഴ​ക്കേ​ക​ല്ല​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട ആ​രോ​പി​ച്ചു.
ആം​ബു​ല​ൻ​സ് ഷെ​ഡി​നു​ള്ളി​ൽ ക​യ​റ്റി​യാ​ൽ ഡ്രൈ​വ​ർ​ക്കോ അ​തി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഷെ​ഡ് നി​ർ​മാ​ണം. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും വ​ൻ തു​ക മു​ട​ക്കി നി​ർ​മി​ച്ച ഷെ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ത്ര​യും വേ​ഗം എ​ൻ​ജി​നീ​യ​റു​ടെ ചെ​ല​വി​ൽ ഷെ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ആം​ബു​ല​ൻ​സി​ന് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.