കെ​എം​എം​എ​ൽ പ​ടി​ക്ക​ൽ ധ​ർ​ണ നടത്തി
Tuesday, June 28, 2022 10:52 PM IST
ച​വ​റ : കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ക​രി​മ​ണ​ൽ ഖ​ന​ന സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​നെ​തി​രെ കെ​എം​എം​എ​ൽഎ​സ്ടിയു യൂ​ണി​യ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
രാ​ജ്യ​ത്തെ ഏ​റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ക​രി​മ​ണ​ൽ ഖ​ന​ന മേ​ഖ​ല​യി​ൽ അ​ട​ക്കം നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് ന​ട​ത്തു​വാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു.
ക​രി​മ​ണ​ൽ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​വാ​ൻ ക​ഴു​ക​ന്‍റെ ക്ക​ണ്ണു​മാ​യി ന​ട​ക്കു​ന്ന വ​ൻ​കി​ട കു​ത്ത​ക മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​ത്ത​രം മാ​റ്റ​ങ്ങ​ളി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. ഈ ​വി​ഷ​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ​മ​ര​ങ്ങ​ള​ല്ല ന​മു​ക്കാ​വ​ശ്യം. അ​തി​ശ​ക്ത​മാ​യ സം​യു​ക്ത സ​മ​ര​ങ്ങ​ളാ​ണ് ന​മു​ക്ക് വേ​ണ്ട​തെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ണി​യ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ശ്യാം ​സു​ന്ദ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​സ് ടി ​യു ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​ഗീ​ത് സാ​ലി, സ​നി​ൽ വ​ട​ക്കും​ത​ല, ര​ഘു​നാ​ഥ​ൻ, ബീ. ​ഷെ​മീ​ർ, ര​തീ​ഷ്, റാ​ഷി​ദ്, അ​ജ​യ​കു​മാ​ർ, സ​ഫ​റു​ദീ​ൻ, അ​ബ്ദു​ൽ മ​ജീ​ദ്, സ​തീ​ശ​ൻ, ബി​ന്ദു, ഷാ​ജി, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലാ​ളി​യ്ക്ക് കി​ട്ടാ​നു​ള്ള ശ​മ്പ​ള വ​ർ​ധ​ന​യു​ടെ അ​രി​യ​ർ തു​ക​യും ന​ഷ്ട​പ്പെ​ട്ട് പോ​യ ഫു​ൾ മെ​ഡി​ക്ക​ൽ സ്കീ​മും തി​രി​ച്ച് കി​ട്ട​ണ​മെ​ന്നും യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.