കൊല്ലം: ഫാത്തിമാ മാതാ നാഷണൽ കോളേജിലെ ഐക്യുഎസി, സൈക്കോളജി ഡിപ്പാർട്മെന്റ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, എൻസിസി, എൻഎസ്എസ് എന്നിവയുടെയും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ഡി-ക്യാപ് ഹൗസ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു റാലി സംഘടിപ്പിച്ചു.
കോളേജിൽ നിന്നുമാരംഭിച്ച് കോളേജ് ജങ്ഷൻ, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സക്കറിയ മാത്യു ഫ്ളാഗ്ഓഫ് ചെയ്തു. കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി ദീപശിഖ കൊളുത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, ഐക്യുഎസി കോർഡിനേറ്റർ ഡോ. ഷൈജു പി. എൻ, സൈക്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് പി. എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. സജു എസ്, ഡി-ക്യാപ് ഹൗസ് കോഓർഡിനേറ്റർ ഡോ. കെ. എസ്. ജയചന്ദ്രൻ, ഈസ്റ്റ് പോലീസ് സ്റ്റേഷൻ പിആർഓ ബിനുകുമാർ, ഡോ . സിജിൻ. കെ .എസ്, എൻസിസി ഓഫീസർമാരായ ഡോ . സുധീഷ് സാം, ബിനോ സി. ദാസ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ . മഞ്ജു എസ് എന്നിവർ നേതൃത്വം നൽകി.
റാലിയിൽ 250 കുട്ടികൾ പങ്കെടുക്കുകയും കോളേജ് ജംഗ്ഷൻ, ചിന്നക്കട എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ്, മൂകാഭിനയം, സംഘഗാനം എന്നിവയിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു .