യു​ആ​ർ​ഐ സ്ഥാ​പ​ന ദി​നാ​ച​ര​ണ​വും യൂ​ത്ത് അ​സം​ബ്ലി​യും ആ​ഗോ​ള സം​ഗ​മ​മാ​യി
Monday, June 27, 2022 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: യു​ണൈ​റ്റ​ഡ് റി​ലീ​ജി​യി​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ്(​യു​ആ​ർ​ഐ) സൗ​ത്ത് ഇ​ന്ത്യ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22-ാമ​ത് സ്ഥാ​പ​ന ദി​നാ​ച​ര​ണ​വും യൂ​ത്ത് അ​സം​ബ്ലി​യും ആ​ഗോ​ള സം​ഗ​മ​മാ​യി.
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​നി​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യു​ആ​ർ​ഐ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് വി​ല്യം സ്വി​ങ്ങ് (യു​എ​സ്എ), ആ​ഗോ​ള അ​ധ്യ​ക്ഷ കി​ര​ൺ ബാ​ലി (ഇം​ഗ്ല​ണ്ട്), മ​രി​യ ക്രെ​സ്പോ (അ​ർ​ജ​ന്‍റീ​ന), സാ​റാ ഒ​ലി​വ​ർ (ദ​ക്ഷി​ണാ​ഫ്രി​ക്ക)​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ക​രി​ക്കം കി​പ്സി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മീ​യ​മാ​യി ദ​രി​ദ്ര​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ മ​ന​സി​ൽ ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​വും സൃ​ഷ്ടി​ച്ച് മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​വാ​നു​ള്ള ദൗ​ത്യം യു​ആ​ർ​ഐ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​തി​നാ​യി ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​ങ്ങ​ളി​ലൊ​ന്നാ​യ മ​ത​നി​ര​പേ​ക്ഷ​ത ഒ​രി​യ്ക്ക​ലും ക​ള​ങ്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന് ച​ട​ങ്ങി​ൽ പോ​ത്ത​ൻ​കോ​ട് ശാ​ന്തി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സി പ​റ​ഞ്ഞു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി യു​വ​ജ​ന സ​ന്ദേ​ശം ന​ൽ​കി. യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച യു​വ നേ​താ​ക്ക​ളാ​യ പ്രീ​തം ദേ​വ്, പ്രേം​കു​മാ​ർ, സേ​റ മ​റി​യം ബി​ന്നി, ജോ​ർ​ജ് മാ​ത്യു​സ് കൂ​ടാ​ര​പ്പ​ള്ളി​ൽ, ആ​ർ​ദ്ര. പി. ​മ​നോ​ജ്‌, സ​നൂ​പ് സാ​ജ​ൻ കോ​ശി, എ​സ്. ഹ​രി​പ്രി​യ, ലി​യ അ​ന്ന യോ​ഹ​ന്നാ​ൻ, നൈ​നു ഫാ​ത്തി​മ, ഫാ​ത്തി​മ ഹ​ക്കീം, ജെ​സി​ക്ക ജോ​ജി, ജെ.​കെ.​ക​ല്യാ​ണി. ബി.​എ​സ്.​ആ​ദി​ത്യ​ൻ, അ​ക്ഷ​യ്.​എം.​സ​തീ​ഷ്, മീ​നാ​ക്ഷി.​എം.​നാ​യ​ർ, ക​രു​ണ ബി​ജു, ജെ​സ്‌​ന മ​റി​യം, റി​യ മ​റി​യം എ​ബ്ര​ഹാം എ​ന്നി​വ​ർ​ക്ക് യൂ​ത്ത് എം​പ​ർ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
ജി.​ഹ​നു​മ​ന്ത​രാ​യ​പ്പ (ബാം​ഗ​ളൂ​രു ). പി.​കെ രാ​മ​ച​ന്ദ്ര​ൻ, ഡോ. ​ദേ​വി ലാ​ൽ , കെ.​ജി മ​ത്താ​യി ക്കു​ട്ടി, ഗ്രേ​ഷ്മ .പി.​രാ​ജു, രാ​ജ​ൻ കോ​സ്മി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.