ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം
Monday, June 27, 2022 10:59 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലു​വ​തു​ക്ക​ലി​ൽ വാ​ഹ​ന​ങ്ങ​ൾ​കൂ​ട്ട​യി​ടി​ച്ചു. ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം. നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ന് ​ക​ല്ലു​വാ​തു​ക്ക​ൽ ജ​ങ്ഷ​ന് സ​മീ​പം ടി​പ്പ​ർ ലോ​റി​യും പി​ക് അ​പ് വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും വ​ന്ന പി​ക് അ​പ് വാ​ൻ അ​തേ ദി​ശ​യി​ൽ പോ​യ കാ​റി​നെ മ​റി​ക​ട​ക്കാ​വേ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ദേ​ശി​യ​പാ​ത​യി​ൽ തി​ര​ക്കു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​ച്ചു മാ​റ്റി നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​തി​യി​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പാ​രി​പ്പ​ള്ളി പോ​ലി​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു പാ​രി​പ്പ​ള്ളി പോ​ലി​സ് കേ​സെ​ടു​ത്തു.