ല​ഹ​രി​വി​പ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​തി​രോ​ധം സൃ​ഷ്ടി​ക്ക​ണം
Monday, June 27, 2022 10:51 PM IST
കൊ​ല്ലം: മ​നു​ഷ്യ​ന്‍റെ സ​മ​ഗ്ര​വ​ള​ർ​ച്ച​ക്കും സ​മൂ​ഹ​ത്തി​ന്‍റെ സു​സ്ഥി​തി​ക്കും വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന ല​ഹ​രി​വി​പ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​താ വി​കാ​ർ ജ​ന​റ​ൽ മൊ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡൊ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ്മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​വി​പ​ത്തി​നെ​തി​രെ പു​തു​ത​ല​മു​റ നി​താ​ന്ത​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. യു​വ​ത്വ​ത്തെ ന​ശി​പ്പി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​നും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​യെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള​ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ല​ഹ​രി​വി​മു​ക്ത കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് സ​ഭ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ ഡി​ക്രൂ​സ്, ഫാ. ​പ്രേം ഹെ​ൻ​ട്രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ൻ​സി ലി​യോ​ണ്‍, ച​വ​റ എ​സ് ഐ ​നൗ​ഫ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഹേ​മാ മേ​രി, സു​രേ​ഷ് റി​ച്ചാ​ർ​ഡ്, ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, മേ​ഴ്സി യേ​ശു​ദാ​സ്, സ​ന്തോ​ഷ് സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​ക്ക് നി​ഹാ​ൻ ന​ജീ​ബ്, എ ​എ​ൽ അ​നാ​മി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.