വയോധികന്‍റെ മ​ര​ണ​ത്തി​ലെ ദുരൂഹത: ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​രി
Friday, May 27, 2022 10:54 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ അ​യി​ല​റ പ​ന്ത​ടി​മു​ക​ളി​ല്‍ സാ​ബു തോ​മ​സി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍. സ്വ​ത്തി​ന് വേ​ണ്ടി സാ​ബു തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​കാം എ​ന്നും ബ​ന്ധു​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നും മ​രി​ച്ച സാ​ബു തോ​മ​സി​ന്‍റെ സ​ഹോ​ദ​രി മേ​ഴ്സി അ​ട​ക്കം ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. മൃ​ത​ദേ​ഹം കാ​ണാ​ന്‍ എ​ത്തി​യ സാ​ബു​വി​ന്‍റെ ഭാ​ര്യ​യെ സ​ഹോ​ദ​രി ത​ട​ഞ്ഞു. പി​ന്നീ​ട് പോ​ലീ​സ് മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും മാ​റ്റി​യ ശേ​ഷ​മാ​ണ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
അ​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി സാ​ബു തോ​മ​സി​നെ കാ​ണാ​താ​യി​ട്ടും വീ​ടി​നു അ​ടു​ത്തു താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ള്‍ ആ​രും അ​ന്വേ​ഷി​ച്ചി​ല്ല. ഒ​ടു​വി​ല്‍ താ​ന്‍ പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. സാ​ബു​വി​നെ അ​വ​സാ​ന​മാ​യി ക​ണ്ട ദി​വ​സം ആ​രൊ​ക്കെ​യോ വീ​ട്ടി​ല്‍ വ​ന്നു പോ​യി​രു​ന്നു. ഇ​തി​ല​ട​ക്കം ദു​രൂ​ഹ​ത ഉ​ണ്ട്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം എ​ന്നും സ​ഹോ​ദ​രി മേ​ഴ്സി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹോ​ദ​രി​യു​ടെ അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ത​ന്നെ​യാ​ണ് പോ​ലീ​സ് നീ​ക്കം. പ്രാ​ഥ​മി​ക​മാ​യി ദു​രൂ​ഹ​ത ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെങ്കി​ലും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കും മു​റ​യ്ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് നീ​ക്കം.