ഏ​രൂ​രി​ല്‍ 63 കാ​ര​ന്‍റെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, May 27, 2022 10:54 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട അ​യി​ല​റ പ​ന്ത​ടി​മു​ക​ളി​ല്‍ കി​ഴ​ക്കേ ഹൗ​സി​ല്‍ സാ​ബു തോ​മ​സ്‌ (63) ന്‍റെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരമാ​ണ് സാ​ബു തോ​മ​സി​നെ വീ​ട്ടി​ലെ അ​ടു​ക്ക​ളു​ടെ വ​ശ​ത്ത്‌ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
അ​ഞ്ച് ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം മു​ട്ടു​കു​ത്തി കു​നി​ഞ്ഞി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി കാ​ണാ​തി​രു​ന്ന സാ​ബു തോ​മ​സി​നെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ വാ​ര്‍​ഡ്‌ മെ​മ്പ​റും ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രും ചേ​ര്‍​ന്ന് പൂ​ട്ടി​യി​ട്ടി​രു​ന്ന ഗേ​റ്റ് ത​ക​ര്‍​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.
തു​ട​ര്‍​ന്ന് ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. കൊ​ല്ല​ത്ത് നി​ന്നും എ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ്, ഫോ​റ​ന്‍​സി​ക്ക് അ​ധി​കൃ​ത​ര്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഏ​രൂ​ര്‍ എ​സ്ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്ന് ഡി​വൈ​എ​സ്പി ബി ​വി​നോ​ദ് പ​റ​ഞ്ഞു. മ​ര​ണ​ത്തി​ല്‍ ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നാ​ല്‍ എ​ല്ലാ വ​ശ​വും അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.
ഭാ​ര്യ​യും കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സാ​ബു. വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സാ​ബു ബ​ന്ധു​ക്ക​ളു​മാ​യോ അ​യ​ല്‍​വാ​സി​ക​ളു​മാ​യോ കൂ​ടു​ത​ല്‍ ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മേ​രി​യാ​ണ് സാ​ബു തോ​മ​സി​ന്‍റെ ഭാ​ര്യ. ഷെ​റി​ന്‍, ഷെ​നി​ല്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.