ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ പ്ര​തി​ദി​നം മൂ​ന്ന് കോ​ടി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഹ​ർ​ജി
Thursday, May 26, 2022 11:59 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ൽ നി​ന്നും മൂ​ന്ന് കോ​ടി വീ​തം മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്നും, കെ ​എ​സ് ആ​ർ ടി ​സി യു​ടെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ കെ - ​സ്വി​ഫ്റ്റി​ന് വി​ട്ടു കൊ​ടു​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി. ഹ​ർ​ജി​യി​ൽ കൗ​ണ്ട​ർ ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നെ​ങ്കി​ലും കെ ​എ​സ് ആ​ർ ടി ​സി കൗ​ണ്ട​ർ ഫ​യ​ൽ സ​മ​ർ​പ്പി​ച്ചി​ല്ല.

കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന ഫോ​റം ഫോ​ർ ജ​സ്റ്റി​സ് (എ​ഫ് എ​ഫ് ജെ) ​എ​ന്ന സം​ഘ​ട​ന​യ്ക്ക് വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഷാ​ജ​ൻ, പാ​ലാ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ആ​ർ.​എ​സ്. റി​ജു, ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ആ​ർ. ബാ​ജി എ​ന്നി​വ​ർ അ​ഡ്വ.​പി.​ന​ന്ദ​കു​മാ​ർ മു​ഖ​ന​യാ​ണ് റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം സ്ഥി​ര​മാ​യി മു​ട​ങ്ങു​ക​യാ​ണെ​ന്നും, അ​ടു​ത്ത മാ​സ​ത്തി​ലെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലാ​ണ് ശ​മ്പ​ളം കി​ട്ടു​ന്നെ​തെ​ന്നും ഇ​തു​മൂ​ലം ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം ബു​ദ്ധി​മു​ട്ടി​ലും ദു​രി​ത​ത്തി​ലു​മാ​ണെ​ന്നും, പൊ​തു​ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​പ​ഹാ​സ്യ​രാ​കു​ന്നു​വെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. ജോ​ലി ചെ​യ്താ​ൽ കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്കാ​ത്ത ഏ​ക സ്ഥാ​പ​നം കെ ​എ​സ് ആ​ർ​ടി​സി​യാ​ണെ​ന്നും, ഇ​തു മൂ​ലം ജീ​വ​ന​ക്കാ​ർ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

കെ ​എ​സ് ആ​ർ​ടി​സി​യു​ടെ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​നം 6.5 മു​ത​ൽ 7 കോ​ടി വ​രെ​യാ​ണ്. ഇ​തി​ൽ നി​ന്നും പ്ര​തി​ദി​നം മൂ​ന്ന് കോ​ടി വീ​തം ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തി​ന് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​ഥ​മ മു​ൻ​ഗ​ണ​ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നാ​യി​രി​ക്ക​ണം. കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ഏ​റ്റ​വും ന​ല്ല നി​ല​യി​ൽ വ​രു​മാ​നം നേ​ടി കൊ​ടു​ക്കു​ന്ന​ത് ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളാ​ണ്. ഈ ​സ​ർ​വീ​സു​ക​ളു​ടെ റൂ​ട്ട് പെ​ർ​മി​റ്റ് കെ - ​സ്വി​ഫ്റ്റി​ന് കൈ​മാ​റ​രു​ത്.

ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​താ​യാ​ൽ ഇ​പ്പോ​ൾ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ അ​വ​താ​ള​ത്തി​ലാ​കും. ഈ ​ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ കെ -​സ്വീ​ഫ്റ്റി​ന് കൈ​മാ​റാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
ബു​ധ​നാ​ഴ്ച ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം കേ​ട്ടു. കെ ​എ​സ് ആ​ർ ടി ​സി കൗ​ണ്ട​ർ ഫ​യ​ൽ ചെ​യ്യാ​ത്ത​തി​നാ​ൽ, കൗ​ണ്ട​ർ ഫ​യ​ൽ​അ​ടു​ത്ത ബു​ധ​നാ​ഴ്ച സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.