ലെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, May 26, 2022 11:58 PM IST
കൊ​ല്ലം: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആന്‍റ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ് ഫെ​ഡ്) സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ല​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ആ​ശ്രാ​മം മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ൽ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 6000 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ന​ഗ​രം ചു​റ്റി റാ​ലി പീ​ര​ങ്കി മൈ​താ​നി​യി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം. ​നൗ​ഷാ​ദ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ശ്രാ​മം യൂ​നു​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, സീ​നി​യ​ർ ടൗ​ൺ പ്ലാ​ന​ർ പി.​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 600 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം. ​നൗ​ഷാ​ദ് എം​എ​ൽ​എ, ലെ​ൻ​സ് ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​വി​നോ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി എം.​മ​നോ​ജ്, ട്ര​ഷ​റ​ർ പി.​ബി. ഷാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.