ദി ​സി​റ്റി​സ​ണ്‍ കാ​മ്പ​യി​ന്‍: ഉ​മ്മ​ന്നൂ​രി​ല്‍ തു​ട​ക്ക​മാ​യി
Wednesday, May 25, 2022 11:26 PM IST
കൊല്ലം: സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത കാ​മ്പ​യി​ന്‍ ‘ദി ​സി​റ്റി​സ​ണ്‍ 2022’ ന് ​ഉ​മ്മ​ന്നൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ ഉ​മ്മ​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​മ്പി​ളി ശി​വ​ന്‍ അധ്യ​ക്ഷ​യാ​യി. ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ന്‍ പി​ള്ള അ​നാ​ചാ​ദ​നം ചെ​യ്തു.
കാ​മ്പ​യി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത വി​ളം​ബ​ര ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ ജി​ല്ല ഫെ​സി​ലി​റ്റേ​റ്റ​ര്‍ പി. ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​എം റെ​ജി, സി​നി ജോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജു, സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ അം​ബി​ക​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, രാ​ഷ്ട്രി​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, അം​ഗ​ന്‍​വാ​ടി, ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ഷി​പ്പ​ച്ച പു​സ്ത​ക സ​മാ​ഹ​ര​ണം
ആരംഭിച്ചു

ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ മ​ഷി​പ്പ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​സ്ത​ക സ​മാ​ഹ​ര​ണം തു​ട​ങ്ങി. സ്കൂ​ൾ, ജി​ല്ലാ​ജ​യി​ൽ ലൈ​ബ്ര​റി​യി​ലേ​ക്കാ​ണ് പു​സ്ത​കം സ​മാ​ഹ​രി​ക്കു​ന്ന​ത്. വാ​യ​നാ​ദി​ന​മാ​യ ജൂ​ൺ 19ന് ​പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റും.
പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​ർ ആ​ദി​ച്ച​ന​ല്ലൂ​ർ കൃ​ഷ്ണ​വി​ഹാ​റി​ൽ കെ. ​ശ്രീ​നി​വാ​സ​ൻ മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ഘ​വ​ൻ, പെ​രു​മ​ന രാ​ജീ​വ​ൻ​നാ​യ​ർ, ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.