വി​സ ത​ട്ടി​പ്പ്: ഒ​രാ​ൾ റി​മാ​ൻ​ഡി​ൽ
Wednesday, May 25, 2022 11:26 PM IST
ച​വ​റ: വി​സ ന​ൽ​കാ​മെ​ന്ന പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ റി​മാ​ൻ​ഡി​ൽ ആ​യി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ മോ​ഡി​യാ​ണ് റി​മാ​ൻ​ഡി​ൽ ആ​യ​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത്: ച​വ​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളി​ൽ നി​ന്നും വി​സ ന​ൽ​കാ​മെ​ന്ന പേ​രി​ൽ 2,10,000 രൂ​പ വെ​ച്ച് ഓ​രോ ആ​ളും വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​സ​യോ വാ​ങ്ങി​യ പ​ണ​മോ ഇ​ക്കൂ​ട്ട​ർ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ച​വ​റ സ്വ​ദേ​ശി​ക​ളാ​യ ജി​ഷ്ണു, ജി​നു, വി​നു എ​ന്നി​വ​ർ ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ൽ എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​ക്ക​പ്പെ​ട്ടു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് അ​വി​ടെ​നി​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്കൊ​പ്പം ഉ​ള്ള സം​ഘ​മാ​ണ് ഇ​വ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.