സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് തു​ട​ങ്ങി
Wednesday, May 25, 2022 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ പ​ത്താം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡും അ​വ​ധി​കാ​ല ക്യാ​മ്പും ആ​രം​ഭി​ച്ചു.
എ​സ്പി​സി വി​ഭാ​വ​നം ചെ​യ്യു​ന്ന സേ​വ​ന​സ​ന്ന​ദ്ധ​ത ഉ​യ​ർ​ന്ന പൗ​ര​ബോ​ധം അ​ച്ച​ട​ക്കം പ്ര​കൃ​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മി​ക​വാ​ർ​ന്ന ഗു​ണ​ങ്ങ​ൾ ആ​ർ​ജി​ക്കു​വാ​നു​ള്ള പ​രി​ശീ​ല​നം ആ​ണ് കേ​ഡ​റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.എ​ക്കാ​ല​വും സാ​മൂ​ഹ്യ​സേ​വ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കും എ​ന്ന് പ്ര​തി​ജ്ഞ ചെ​യ്ത് കേ​ഡ​റ്റു​ക​ൾ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി.
റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ ​ബി ര​വി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. എ​ഡി എ​ൻ ഓ ​രാ​ജീ​വ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഡി ​ഐ സ​ഹി​ൽ എ​സി​നും ക​മാ​ൻ​ഡ​ർ മാ​ർ​ക്കും വി​ശി​ഷ്ടാ​തി​ഥി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ജൂ​നി​യ​ർ കേ​ഡ​റ്റു​ക​ൾ​ക്കാ​യു​ള്ള അ​വ​ധി​കാ​ല ക്യാ​മ്പി​നും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ ​ബി ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് സ​ന​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ ​ഷാ​ജു മു​ഖ്യാ​തി​ഥി​യാ​യി.
സു​ഷ​മ എ​സ് എ​ച്ച് എം, ​വി​ദ്യാ​ല​യ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ എ​സ് ആ​ർ ര​മേ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ ​ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ സ​തീ​ഷ് ച​ന്ദ്ര​ൻ, പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ പ്രി​ൻ​സി​പ്പ​ൽ പ്ര​ദീ​പ്, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി ആ​ന്‍റ​ണി, എ​സ് പി ​സി ഗാ​ർ​ഡി​യ​ൻ ഓ​മ​ന​ക്കു​ട്ട​ൻ എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.