കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
Wednesday, May 25, 2022 10:55 PM IST
കൊ​ല്ലം: കാ​ഷ്യൂ​കോ​ര്‍​പ്പ​റേ​ഷ​ന്‍റെ 30 ഫാ​ക്ട​റി​ക​ളും നാ​ളെ മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ എ​സ്.​ജ​യ​മോ​ഹ​ന്‍ അ​റി​യി​ച്ചു. പു​തി​യ 500 തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി ഫാ​ക്ട​റി​ക​ളി​ല്‍ നി​യ​മി​ക്കും. ടെ​സ്റ്റ് വ​ര്‍​ക്കും മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു ഉ​ട​ന്‍ നി​യ​മ​നം ന​ല്‍​കും.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും തോ​ട്ട​ണ്ടി ല​ഭി​ക്കു​ന്ന​തി​ന് വ​ന്ന കാ​ല​താ​മ​സ​മാ​ണ് നാ​ല് മാ​സം ഫാ​ക്ട​റി​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കാ​ന്‍ കാ​ര​ണം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം തോ​ട്ട​ണ്ടി ല​ഭ്യ​ത​യി​ല്‍ വ​ന്ന കു​റ​വും, ശ്രീ​ല​ങ്ക​യി​ലെ അ​ഭ്യ​ന്ത​ര​പ്ര​ശ്‌​നം മൂ​ലം കൊ​ളം​ബോ തു​റ​മു​ഖം വ​ഴി ച​ര​ക്ക് നീ​ക്കം ത​ട​സ​പ്പെ​ട്ട​തും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി.
ഓ​ണം വ​രെ മു​ട​ക്ക​മി​ല്ലാ​തെ ജോ​ലി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​യ 6000 മെ​ട്രി​ക് ട​ണ്‍ തോ​ട്ട​ണ്ടി​യാ​ണ് ഇ​പ്പോ​ള്‍ എ​ത്തു​ന്ന​ത്.
ഓ​ണ​ത്തി​ന് മു​ന്പ് 75 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ന​ല്‍​കും. ഓ​ണം ക​ഴി​ഞ്ഞു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ തോ​ട്ട​ണ്ടി കാ​ഷ്യൂ ബോ​ര്‍​ഡ് വ​ഴി എ​ത്തി​ക്കും.