ദേ​ശീ​യ​പാ​ത വി​ക​സ​നം അ​തി​വേ​ഗ​ത്തി​ല്‍: മ​ന്ത്രി
Tuesday, May 24, 2022 11:34 PM IST
കൊല്ലം: സം​സ്ഥാ​ന​ത്ത് ക​ട​ന്നു പോ​കു​ന്ന ത​ല​പ്പാ​ടി മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ​ദ് റി​യാ​സ്. അ​ഞ്ചാ​ലും​മൂ​ട്-​പെ​രു​മ​ണ്‍-​ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് റോ​ഡി​ന്‍റെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള പു​ന​ര്‍​നി​ര്‍​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ല​മ​മെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ്. ആ​ഴ്ച തോ​റും ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ങ്ങ​ള്‍, പ്ര​തി​മാ​സ മ​ന്ത്രി​ത​ല​യോ​ഗം, മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ല്‍ എ​ന്നി​ങ്ങ​നെ ന​ട​ത്തി​യാ​ണ് പാ​ത​വി​ക​സ​ന​ത്തി​ന്‍റെ ഗ​തി​വേ​ഗം കൂ​ട്ടു​ന്ന​ത്. 2025 ഓ​ടെ പൂ​ര്‍​ത്തി​ക​രി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യം. മ​ല​യോ​ര-​തീ​ര​ദേ​ശ ഹൈ​വേ​ക​ളും തി​രു​വ​ന്ത​പു​രം ഔ​ട്ട്‌​റിം​ഗ് പ​ദ്ധ​തി​യു​മെ​ല്ലാം പു​രോ​ഗ​മി​ക്കു​ന്നു. എ​ല്ലാ റോ​ഡു​ക​ളും ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കും​വി​ധ​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രാ​തി പ​രി​ഹാ​ര​ത്തി​നു​മാ​യി വി​വ​ര​ങ്ങ​ള്‍ നി​ര​ത്ത് തോ​റും പ​ര​സ്യ​പ്പെ​ടു​ത്തു​ന്നു. റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് വ​ഴി റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ല്ലാ​ത്ത പാ​ത​ക​ളാ​ണ് ല​ക്ഷ്യം.
പെ​രു​മ​ണ്‍-​മ​ണ്‍​ട്രോ​തു​രു​ത്ത് പാ​ലം കി​ഫ്ബി​യു​ടെ 42.52 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. അ​ഷ്ട​മു​ടി ബ​യോ​ഡൈ​വെ​ഴ്‌​സി​റ്റി സ​ര്‍​ക്യൂ​ട്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം 10 റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഒ​ന്നി​ച്ച് ന​ട​ത്തു​ക​യാ​ണ്. ലെ​വ​ല്‍​ക്രോ​സ് ര​ഹി​ത പാ​ത​ക​ളെ​ന്ന വ​ലി​യ ല​ക്ഷ്യ​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
എം. ​മു​കേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​മ​ലാ​ല്‍, അം​ഗം ബി. ​ജ​യ​ന്തി, പ​ന​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, ഷീ​ലാ​കു​മാ​രി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ണ്‍ കെ​ന്ന​ത്ത്, എ​സ്. അ​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.