വി​വ​ര്‍​ത്ത​ന കൃ​തി​ക​ള്‍​ക്ക് പ്ര​സ​ക്തി ന​ഷ്ട​മാ​കു​ന്നി​ല്ല: ഫാ.​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്
Tuesday, May 24, 2022 11:05 PM IST
കൊല്ലം: ലോ​കോ​ത്ത​ര എ​ഴു​ത്തു​കാ​ര​നാ​യ ദ​സ്ത​യേ​വ്‌​സ്‌​കി ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ഹാ​ര​ഥന്മാ​രു​ടെ കൃ​തി​ക​ള്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത​ത് വ​ഴി വാ​യ​നാ സം​സ്‌​കാ​രം വി​ശാ​ല​മാ​ക്കാ​നാ​യെ​ന്ന് ഫാ.​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്. നീ​രാ​വി​ല്‍ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ദ​സ്ത​യേ​വ്‌​സ്‌​കി വാ​ര്‍​ഷി​കാ​ര​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഫ. കെ. ​ജ​യ​രാ​ജ​ന്‍ എ​ഴു​തി​യ "ദ​സ്ത​യേ​വ്‌​സ്‌​കി എ​ന്ന ബൈ​ബി​ള​നു​ഭ​വം' പ്ര​കാ​ശ​നം ഡോ.​എ​സ്. ശ്രീ​നി​വാ​സ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബൈ​ബി​ള്‍ ദ​ര്‍​ശ​ന​ത്തി​ലെ സ​ത്യാ​ത്മ​ക​ത​യും സാ​ത്വി​ക​ത​യു​മാ​യി​രു​ന്നു ദ​സ്ത​യേ​വ്‌​സ്‌​കി​യു​ടെ സാ​ഹി​ത്യ​ചി​ന്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് ഡോ. ​എ​സ്. ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. മ​നു​ഷ്യ​ന്‍റെ മ​നോ​ഘ​ട​ന​യെ സൂ​ക്ഷ്മ​മാ​യി അ​പ​ഗ്ര​ഥി​ക്കു​ന്ന കൃ​തി​ക​ളാ​ണ് ദ​സ്ത​യേ​വ്‌​സ്‌​കി​യു​ടേ​തെ​ന്ന് ഡോ. ​പ്ര​സ​ന്ന​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡന്‍റ് ബേ​ബി ഭാ​സ്‌​ക​ര്‍ അ​ധ്യ​ക്ഷ​നാ​യി. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.ബി. മു​ര​ളീ കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍, പ്ര​ഫ. കെ. ​ജ​യ​രാ​ജ​ന്‍, എ​സ്. നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.