മരുതമൺപള്ളിയിലെ മധ്യവയസ്കന്‍റെ കൊ​ലപാ​ത​കം; പ്ര​തി പി​ടി​യി​ൽ
Monday, May 23, 2022 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: പൂ​യ​പ്പ​ള്ളി മ​രു​ത​മ​ൺ പ​ള്ളി​യി​ൽ വ​സ്തു ത​ർ​ക്ക​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വെെ​രാ​ഗ്യ​ത്താ​ൽ മധ്യ​വ​യ​സ്ക്ക​നെ കൊലപ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ.
മ​രു​ത​മ​ൺ​പ​ള്ളി പൊ​യ്ക വി​ള വീ​ട്ടി​ൽ സേ​തു​രാ​ജ്(46) നെ ​ആ​ണ് പൂ​യ​പ്പ​ള്ളി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ മ​രു​തമ​ൺ പ​ള്ളി ജംഗ്ഷ​നി​ൽ വ​ച്ച് വാ​ൾ ഉ​പ​യാേ​ഗി​ച്ച് മ​രു​ത​മ​ൺ​പ​ള്ളി അ​മ്പാ​ടി​യി​ൽ തി​ല​ജ (45) നെ ​ബ​ന്ധു കൂ​ടി​യാ​യ സേ​തു വെ​ട്ടി​ക്കാെ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം സേ​തു ഒ​ളി​വി​ൽ പാേ​യെ​ങ്കി​ലും പോലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇന്നലെ രാ​വി​ലെ പ്ര​തി​യെ അ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.
2019ൽ ​അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ജ​ല​ജ​ൻ എ​ന്ന​യാ​ളെ സേ​തു​രാ​ജ​ൻ മ​രു​ത​മ​ൺ​പ​ള്ളി ജ​ങ്ഷ​നി​ൽ വെ​ച്ച് പ​ട്ടാ​പ്പ​ക​ൽ 26 ത​വ​ണ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻഡി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ അ​ടു​ത്ത ദി​വ​സ​മാ​യ 2020 ഒ​ക്ടോ​ബ​ർ 18ന് ​സേ​തു വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച് മ​രി​ച്ച തി​ല​ജ​ന്‍റെ​യും സ​ഹോ​ദ​ര​ൻ ജ​ല​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സേ​തു​വി​നെ വെ​ട്ടി​ക്കാെ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു.
ഈ ​സം​ഭ​വ​ത്തി​ൽ അ​സിം (26), ജ​യ​സൂ​ര്യ (31), തി​ല​ജ​ൻ (45),ജ​ല​ജ​ൻ (39) നി​ഥി​ൻ (32), വി​പി​ൻ (32), നൗ​ഫ​ൽ (32) എ​ന്നി​വ​രെ പൂ​യ​പ്പ​ള്ളി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​ല​ജ​ന്‍റെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കാേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. പ്ര​തി​യെ ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി