കെഎ​സ്ആ​ർടി​സിയി​ൽ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​രി​ല്ല
Monday, May 23, 2022 11:11 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടി​സിയി​ൽ ഒ​ഴി​വു​ള്ള സൂ​പ്ര​ണ്ട് ത​സ്തി​ക​ക​ളി​ലേ​യ്ക്ക് പ്ര​മോ​ഷ​ൻ ന​ല്കി​ നി​യ​മി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം പാ​ളി. ഈ ​ത​സ്തി​ക​യി​ലേ​യ്ക്ക് പ്ര​മോ​ഷ​ൻ വ​ഴി നി​യ​മ​നം ന​ല്കു​ന്ന​തി​ന് വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​യും സ​മ്മ​ത പ​ത്ര​വും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ക​ഴി​ഞ്ഞ 21 ആ​യി​രു​ന്നു. മ​തി​യാ​യ അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ൽ വീ​ണ്ടും തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു.
സൂ​പ്ര​ണ്ട് ത​സ്തി​ക​യു​ടെ ഫീ​ഡ​ർ ത​സ്തി​ക​യാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കാ​ണ് പ്ര​മോ​ഷ​ന് അ​ർ​ഹ​ത . എ​ന്നാ​ൽ പ്ര​മോ​ഷ​ന് അ​ർ​ഹ​മാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ കു​റ​വ് കെ ​എ​സ് ആ​ർ ടി ​സി യി​ലു​ണ്ട്. ഇ​തി​ന് പ​ക​രം സം​വി​ധാ​ന​മാ​യി സ്പെ​ഷൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കാ​നാ​യി​രു​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. നി​ശ്ചി​ത തീ​യ​തി ക​ഴി​ഞ്ഞി​ട്ടും മ​തി​യാ​യ വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​ക​ളും സ​മ്മ​ത പ​ത്ര​വും സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്റു​മാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് വീണ്ടും തീ​യ​തി നീ​ട്ടി​.