സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ ക​ള​ക്റ്റ​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ
Monday, May 23, 2022 11:11 PM IST
കൊ​ല്ലം: ക്ഷാ​മ​ബ​ത്ത അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പു​ന:​സ്ഥാ​പി​ക്ക​ണം എ​ന്ന​തു​ൾ​പ്പ​ടെ 11 ഇ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻകാ​ർ നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.
കൊ​ല്ലം ക​ള​ക്റ്റ​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും രാ​വി​ലെ 11 ന് ​ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ശ്ര​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം പെ​ൻ​ഷ​ൻ വാ​ങ്ങി കൊ​ണ്ടി​രി​യ്ക്കു​ന്ന കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ട ക്ഷാ​മ​ബ​ത്ത അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പു​ന:​സ്ഥാ​പി​യ്ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ൻ​ഷ​ൻ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക്ക​രി​ക്കു​ക, മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന നി​വേ​ദ​നം സ​ർ​ക്കാ​രി​ന്റെ പ​രി​ഗ​ണ​ന​യ്ക്കാ​യി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്റ്റ​റേ​റ്റി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ജി.​ലാ​ലു, എ​ൻ​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡന്‍റ് എ. ​മാ​ധ​വ​ൻ പി​ള്ള, കൊ​ല്ലം അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്‍റ് കെ.​ബേ​ബി​സ​ൻ, കേ​ര​ള കോ -​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ജി.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ പ​ത്തി​ന് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നും മാ​ർ​ച്ച്.​ആ​രം​ഭി​ക്കും
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ജി.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.​വി​ജ​യ​ൻ പി​ള്ള , സെ​ക്ര​ട്ട​റി പ്ര​ബോ​ധ് .എ​സ്. ക​ണ്ട​ച്ചി​റ, താ​ലൂ​ക്ക് പ്ര​സി​ഡന്‍റ് സു​രേ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.