സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ചു
Monday, May 23, 2022 11:11 PM IST
കു​ണ്ട​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു ല​ക്ഷം സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തും വ്യ​വ​സാ​യ വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ക പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സം​രം​ഭ​ക സെ​മി​നാ​ർ പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി. സൂ​ഷ്മ -ചെ​റു​കി​ട-​ഇ​ട​ത്ത​ര സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന​ സെ​മി​നാ​ർ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് സം​രം​ഭ​ക​ത്വ​വും ബാ​ങ്കിം​ഗും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് യൂ​ണി​യ​ൻ ബാ​ങ്ക് കൊ​ല്ലം ചീ​ഫ് മാ​നേ​ജ​ർ ശ്യാം ​സു​ന്ദ​ർ, സം​രം​ഭ​ങ്ങ​ളും വ്യ​വ​സാ​യ വ​കു​പ്പും എ​ന്ന വി​ഷ​യ​ത്തി​ൽ ചി​റ്റു​മ​ല ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ പി.​എ​സ്.​ക​ണ്ണ​നു​ണ്ണി, സം​രം​ഭ​ങ്ങ​ളും ലൈ​സ​ൻ​സും എ​ന്ന പ​ദ്ധ​തി​യു​ടെ ഇന്‍റ​ൺ ടെ​സി​ സ​ജി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല​യി​ൽ 22 പ​ദ്ധ​തി​ക​ളും സേ​വ​ന മേ​ഖ​ല​യി​ൽ നി​ന്ന് 7 പ​ദ്ധ​തി​ക​ളും ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. അ​പേ​ക്ഷ​ക​ർ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടു​ക​ൾ സ​ഹി​തം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട​ണം. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വൈ. ​ചെ​റു​പു​ഷ്പം, ബി. ​സു​രേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഷേ​ർ​ളി, ബി.​സ്റ്റാ​ഫോ​ർ​ഡ്, ബി​നോ​യി ജോ​ർ​ജ്, പി.​ര​മേ​ശ് കു​മാ​ർ, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.