മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ിര പ​രി​ഹാ​രം: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, May 23, 2022 11:11 PM IST
കൊല്ലം: ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. ക​ളക്‌​ട്രേ​റ്റി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം.
കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​കും ന​ട​പ്പി​ലാ​ക്കു​ക. ദു​ര​ന്ത​മു​ന്ന​റി​യി​പ്പ് വ​ഴി​യു​ള്ള തൊ​ഴി​ല്‍​ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​കും. ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​വ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, പെ​ര്‍​മി​റ്റു​ക​ളു​ടെ കാ​ല​താ​മ​സം, മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ദൂ​ര​പ​രി​ധി​യു​ടെ പു​ന​ര്‍​നി​ര്‍​ണ​യം തു​ട​ങ്ങി ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ത്തി​ന്‍റെ വ​ര​വ് വി​പ​ണ​ന​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ കാ​ണും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നേ​രി​ട്ടു​ള്ള മ​ത്സ്യ​വി​ല്‍​പ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ശോ​ധി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​ന​ര​ധി​വാ​സം, ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭ്യ​മാ​ക്ക​ല്‍ എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക​ളും ത്വ​രി​ത​പ്പെ​ടു​ത്തും. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ലോ​ക്ക്‌​റൂം വാ​ട​ക ഇ​ള​വ്, വ​ല​ക​ള്‍ മോ​ഷ​ണം പോ​കു​ന്നു തു​ട​ങ്ങി​യ പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ല്‍​കും.
നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി എ​ല്ലാ​വ​രും പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം. ജീ​വ​ന്‍ സം​ര​ക്ഷ​ണം മു​ന്‍​നി​റു​ത്തി​യു​ള്ള ന​ട​പ​ടി​യി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നാ​കി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തും എ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സു​ഹൈ​ര്‍, പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ സി​ജോ ഗോ​ര്‍​ഡി​യ​സ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.