വീ​ൽ ചെ​യ​റു​ക​ളും വാ​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്തു
Sunday, May 22, 2022 11:13 PM IST
കൊ​ല്ലം: വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ൾ​ക്കാ​യു​ള്ള വീ​ൽ ചെ​യ​റു​ക​ളും വാ​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്തു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റെ​ഡ് ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ(​ബാ​ലു ) ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മി​നീ​ഷ്യ​സ് ബെ​ർ​ണാ​ർ​ഡി​ന് വീ​ൽ ചെ​യ​ർ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെയ്തു.
വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വി കെ​യ​ർ മാ​ധ്യ​മ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ ബെ​റ്റ്സി എ​ഡി​സ​ൺ, അ​ധ്യാ​പ​ക വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് ജി. ​ജോ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

കി​ഴ​ക്കേതെ​രു​വി​ൽ ശ​ക്ത​മാ​യ കാ​റ്റ്

കൊ​ട്ടാ​ര​ക്ക​ര: ഇ​ന്ന​ലെ കി​ഴ​ക്കേതെ​രു​വു പ്ര​ദേ​ശ​ത്ത് അ​തി​ശ​ക്ത​മാ​യി കാ​റ്റു വി​ശി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് നാ​ടി​നെ വി​റ​പ്പി​ക്കു​ന്ന രീ​തി​യി​ൽ കാ​റ്റു വീ​ശി​യ​ത്.
മ​ഴ ശ​ക്ത​മാ​യി​രു​ന്നി​ല്ല. പ​ള്ളി​മു​ക്ക് ഭാ​ഗ​ത്തും തെ​ക്കോ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രു​ന്നു കാ​റ്റി​ന്‍റെ തേ​ർ​വാ​ഴ്ച. പ​ല​യി​ട​ത്തും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ണു. മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കൊ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​ര​ക്കൊ​മ്പു​ക​ൾ മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി​യ​ത്. വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പെ​ട്ടു.