നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു
Sunday, May 22, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഓ​ട്ടോ​ സ്റ്റാ​ന്‍റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ നെ​ടു​വ​ത്തൂ​ർ പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.
കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു പോ​യ കാ​റാ​ണ് സ്റ്റാ​ന്‍റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന പെ​രു​മ്പു​ഴ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ സ​മ​യ​ത്ത് ഓ​ട്ടോ​യി​ൽ ഡ്രൈ​വ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. മൂ​ന്ന് ഓ​ട്ടോ​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.