ധ​ന​ മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ന്‍
Sunday, May 22, 2022 11:12 PM IST
കൊല്ലം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല സം​സ്ഥാ​നം കു​റ​ച്ചു​വെ​ന്നു​ള​ള ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി പ​റ​ഞ്ഞു.
പെ​ട്രോ​ളി​നും ഡീ​സ​ലി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചു​മ​ത്തു​ന്ന നി​കു​തി​യി​ല്‍ യാ​തൊ​രു കു​റ​വും വ​രു​ത്തി​യി​ട്ടി​ല്ല. നി​കു​തി കു​റ​യ്ക്കാ​തെ​യു​ള​ള വി​ല കു​റ​ച്ചു​വെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ്. ഇ​ന്ധ​ന വി​ല​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​കു​തി​യും ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ ചാ​ര്‍​ജും അ​ട​ങ്ങു​ന്ന തു​ക​യി​ന്മേ​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​കു​തി ചു​മ​ത്തു​ന്ന​ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കു​മ്പോ​ള്‍ നി​കു​തി ചു​മ​ത്തു​ന്ന തു​ക​യി​ലും കു​റ​വ് വ​രും. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം അ​തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ഴി​യി​ല്ല. നി​ല​വി​ല്‍ നി​കു​തി​യാ​യി ഇ​ടാ​ക്കു​ന്ന തു​ക തു​ട​ര്‍​ന്നും ഈ​ടാ​ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​കു​തി ശ​ത​മാ​നം വ​ര്‍​ധിപ്പി​ക്കേ​ണ്ടി​വ​രും. ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ല​ക്കു​റ​വ് നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ല്‍ വ​രു​ത്തി​യ കു​റ​വി​ന് അ​നു​പാ​തി​ക​മാ​യ ഉ​ണ്ടാ​യ സ്വ​ഭാ​വി​ക വി​ല​കു​റ​വാ​ണ്.
സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​മ​ല്ല. കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​തി​ലൂ​ടെ സ്വാ​ഭാ​വി​ക​മാ​യി സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​കു​റ​വി​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് വ​ഞ്ച​നാ​പ​ര​മാ​ണ്. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത്. എ​ന്നാ​ല്‍ അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം നേ​രി​ടു​ന്ന കേ​ര​ള​ത്തി​ല്‍ നി​കു​തി ശ​ത​മാ​നം കു​റ​യ്ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. വി​ല​ക്ക​യ​റ്റം മൂ​ലം പൊ​റു​തി മു​ട്ടു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് പെ​ട്രോ​ള്‍ ഡീ​സ​ല്‍ നി​കു​തി ശ​ത​മാ​നം കു​റ​യ്ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു.