ജി.​ബി​ജു പ്ര​സി​ഡ​ന്‍റ്, സ​ന​ൽ ഡി ​പ്രേം സെ​ക്ര​ട്ട​റി
Saturday, May 21, 2022 11:52 PM IST
കൊ​ല്ലം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ( കൊ​ല്ലം പ്ര​സ് ക്ല​ബ്) പ്ര​സി​ഡ​ന്‍റാ​യി ജി.​ബി​ജു​വി​നേ​യും (മാ​തൃ​ഭൂ​മി ) സെ​ക്ര​ട്ട​റി​യാ​യി സ​ന​ൽ ഡി ​പ്രേ​മി​നേ​യും (ദേ​ശാ​ഭി​മാ​നി) തെര​ഞ്ഞെ​ടു​ത്തു.

കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ഇന്നലെ ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി എ​സ്.​ശ്രീ​ല​ത (മാ​തൃ​ഭൂ​മി ), എ.​ശ്രീ​കാ​ന്ത് ( ജ​ന്മ​ഭൂ​മി ) ജോ​യി​ന്‍റ് സെ​ക​ട്ട​റി​യാ​യി എം.​എ​സ്. ശ്രീ​ധ​ർ​ലാ​ൽ (കേ​ര​ള​കൗ​മു​ദി ) ട്ര​ഷ​റ​റാ​യി സു​ജി​ത് സു​രേ​ന്ദ്ര​ൻ (അ​മൃ​താ ടി ​വി), എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ന​വ​മി സു​ധീ​ഷ് ( ദി ​ഹി​ന്ദു ), പി.​പ്ര​വീ​ൺ ( ജ​യ്ഹി​ന്ദ് ടി ​വി ), എ​സ്.​അ​യൂ​ബ് (സി​റാ​ജ്), ജെ.​സ​ജീം (മാ​ധ്യ​മം), ഹ​ണി ത​ങ്ക​പ്പ​ൻ (ജ​നം ടി ​വി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തെര​ഞ്ഞെ​ടു​പ്പി​ന് എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ (ദീ​പി​ക) ജി​ല്ലാ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും പി.​എ​ൻ. സ​തീ​ശ് ( ജ​ന്മ​ഭൂ​മി ) അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി​രു​ന്നു.