പു​രോ​ഹി​ത​ർ സ​മൂ​ഹ​ത്തി​ന് മാ​ർ​ഗ​ദ​ർ​ശി​ക​ൾ ആ​ക​ണ​മെ​ന്ന് രൂ​പ​താ​ സി​ന​ഡ്
Saturday, May 21, 2022 11:22 PM IST
കൊ​ല്ലം:​ കൊ​ട്ടി​യം ക്രി​സ്തു​ജ്യോ​തി ആ​നി​മേ​ഷ​ൻ സെ​ന്‍ററി​ൽ 20 ന് തുടങ്ങിയ രൂ​പ​താ സി​ന​ഡ് ഇ​ന്ന് സ​മാ​പി​ക്കും.

ബിഷപ് ഡോ.പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി നേ​തൃ​ത്വം ന​ൽ​കി​യ സി​ന​ഡി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട 75 പേ​ർ പ​ങ്കെ​ടു​ത്തു. വി​ശ്വാ​സം, കു​ടും​ബം, യു​വ​ജ​നം, അ​ൽ​മാ​യ​ർ, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​കം എ​ന്നീ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ന്നു. രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി കൂ​ട്ടാ​യ്മ പ​ങ്കാ​ളി​ത്തം പ്രേ​ക്ഷി​ത​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് സി​ന​ഡ് പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സി​സ്റ്റ​ർ ജൂ​ലി​യ​റ്റ് ജോ​സ​ഫ്, അ​ജി അ​ല​ക്സ്, മാ​ർ​ഷ​ൽ ഫ്രാ​ങ്ക്, പ്ര​മീ​ള ജോ​ർ​ജ്, അ​നി​ൽ ജോ​ൺ, ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ, ടൈ​റ്റ​സ് ക​ട​മ്പാ​ട്ട്, വ​ന​ജ റോ​യ്, ​സി​സ്റ്റ​ർ എ​മ്മാ മേ​രി എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ൻ ബി​ഷ​പ് സ്റ്റാ​ൻ​ലി റോ​മ​ൻ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​കനായി സി​ന​ഡ് സ​ന്ദേ​ശം ന​ൽ​കി. സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ഡോ. സി​ന്ത മെ​ന്‍റസ് എന്നിവരും സംബന്ധിച്ചു.