സി​വി​ല്‍ സ​ര്‍​വീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കെ​എം​എം​എ​ല്ലി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തി
Saturday, May 21, 2022 11:22 PM IST
ച​വ​റ: കെ​എം​എം​എ​ല്ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സി​വി​ല്‍ സ​ര്‍​വീ​സ് രം​ഗ​ത്തേ​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി വ​ര്‍​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കു​മാ​യാ​ണ് കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സി​വി​ല്‍ സ​ര്‍​വീ​സ് ഡ്രീം​സ് ഇ​ന്‍​സ്‌​പൈ​റി​ങ്ങ് എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​എം​എം​എ​ല്‍ മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ജെ ​ച​ന്ദ്ര​ബോ​സ് നി​ര്‍​വ​ഹി​ച്ചു. സീ​നി​യ​ര്‍ ഐ​എ​എ​സ് മെ​ന്‍ററും ലേ​ണ്‍​സ്‌​ട്രോ​ക്ക് ഐ​എ​സി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ അ​ര്‍​ജു​ന്‍ ആ​ര്‍ ശ​ങ്ക​ര്‍ ക്ലാ​സ് ന​യി​ച്ചു.
സി​വി​ല്‍ സ​ര്‍​വീ​സ് രം​ഗ​ത്തേ​ക്ക് വി​ദ്യാ​ര്‍​ഥിക​ളെ ആ​ക​ര്‍​ഷി​ക്കാ​നും അ​തി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്ക് തു​ട​ര്‍ പ​ഠ​ന​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം നല്‍​കു​ന്ന​തി​നു​മാ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. 100ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു.

ടൈ​റ്റാ​നി​യം സ്‌​പോ​ഞ്ച് യൂ​ണി​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റ് ഹെ​ഡ് ജി ​ഷൈ​ല​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഹെ​ഡ് റ്റി ​കാ​ര്‍​ത്തി​കേ​യ​ന്‍, സ്‌​പോ​ഞ്ച് യൂ​ണി​റ്റ് ഹെ​ഡ് ഹ​രി​കൃ​ഷ്ണ​ന്‍ ആ​ര്‍, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ര്‍ ഡോ​ക്ട​ര്‍ കെ ​എം അ​നി​ല്‍ മു​ഹ​മ്മ​ദ്, പേ​ഴ്‌​സ​ണ​ല്‍ മാ​നേ​ജ​ര്‍ സി ​പി ഹ​രി​ലാ​ല്‍, അ​ക്കൗ​ണ്ട്‌​സ് മാ​നേ​ജ​ര്‍ പ്ര​ദീ​പ്, ജി ​ഗോ​പ​കു​മാ​ര്‍, കെ​എം​എം​ആ​ര്‍​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .