കുട പിടിച്ചിരിക്കണം ഈ ആംഗൻവാടിയിൽ
Saturday, May 21, 2022 11:22 PM IST
പ​ത്ത​നാ​പു​രം : മ​ഴ​യി​ൽ ചോ​ർ​ന്നോ​ലി​ക്കു​ന്ന ഈ ​ആം​ഗ​ൻ​വാ​ടി​യി​ൽ ഭീ​തി​യി​ല്ലാ​തെ ക​ഴി​യാ​നാ​കി​ല്ല.​ കു​ട പി​ടി​ക്കാ​തെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും പ​റ്റി​ല്ല.

ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള മേ​ൽ​ക്കൂ​ര പേ​ടി​ച്ച് ര​ക്ഷി​താ​ക്ക​ൾ ആ​രും കു​ട്ടി​ക​ളെ ഇ​പ്പോ​ൾ ഇ​വി​ടേ​ക്ക് വി​ടാ​റി​ല്ല. പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല ക​ണി​യാം പ​ടി​ക്ക​ൽ വാ​ർ​ഡി​ൽ ബം​ഗ്ലാ​ദേ​ശ് കോ​ള​നി​യി​ലെ പ​തി​മൂ​ന്നാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യു​ടെ സ്ഥി​തി​യാ​ണി​ത്.​ മ​ഴ​യാ​യി ക​ഴി​ഞ്ഞാ​ൽ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ചോ​ർ​ന്നൊ​ലി​ക്കും.​

ക്ലാ​സ് മു​റി​ക​ളി​ല്‍ വെ​ള്ളം നി​റ​യു​ക​യും ചെ​യ്യും. ഭ​ക്ഷ​ണ​ശാ​ല​യി​ൽ ചോ​ർ​ച്ച കാ​ര​ണം ആ​ഹാ​രം പാ​കം​ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​റി​ല്ല. ദി​വ​സ​വും രാ​വി​ലെ ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ ത​റ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.​ മേ​ഖ​ല​യി​ൽ നി​ന്നും ഏ​ക​ദേ​ശം 25 ല​ധി​കം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. 2002 നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​കാ​ല സ്മാ​ർ​ട്ട് ആം​ഗ​ൻ​വാ​ടി ആ​യി​രു​ന്നു.

കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ലെ അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യും വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​വാ​നാ​യി അ​ടു​ക്ക​ള​യി​ൽ കു​ട​പി​ടി​ച്ചു നി​ല്‍​ക്കേ​ണ്ടു​ന്ന ഗ​തി​കേ​ടി​ലാ​ണ്. ​കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​ക്കി വീ​ഴു​മെ​ന്ന പേ​ടി കാ​ര​ണം ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ വി​ടു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ആം​ഗ​ന്‍​വാ​ടി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ടം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.