നേ​തൃ​ത്വം ബ​ഹി​ഷ്ക​രി​ച്ച യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ബി​ജെ​പി വാ​ര്‍​ഡ്‌ മെ​മ്പ​ര്‍
Friday, May 20, 2022 11:26 PM IST
അ​ഞ്ച​ല്‍: ജി​ല്ല​യെ സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച യോ​ഗം അ​ഞ്ച​ലി​ലെ ബി​ജെ​പി നേ​തൃ​ത്വം ബ​ഹി​ഷ്ക​രി​ച്ചു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്തി​നെ ഒ​ഴി​വാ​ക്കി​യെ​ന്നും സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പോ​ലും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി എ​ന്ന നി​ല​യി​ല്‍ ബി​ജെ​പി​ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കു​ന്നി​ല്ല എ​ന്നും ആ​രോ​പി​ച്ചു​കൊ​ണ്ടാ​ണ് ബി​ജെ​പി നേ​തൃ​ത്വം ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​ത്. ച​ട​ങ്ങ് ബ​ഹ്ഷി​ക​രി​ക്കു​ന്ന​താ​യി കാ​ണി​ച്ചു അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ലു​ട​നീ​ളം ബി​ജെ​പി പോ​സ്റ്റ​റും പ​തി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ബി​ജെ​പി നേ​തൃ​ത്വ​വും അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു ബി​ജെ​പി മെ​മ്പ​ര്‍​മാ​രി​ല്‍ നാ​ലു​പേ​രും പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ച​പ്പോ​ള്‍ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു കു​രി​വി​ക്കോ​ണം വാ​ര്‍​ഡ്‌ അം​ഗം ആ​ന​ന്ദി ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങ​യ​തി​നാ​ല്‍ ആ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​ന​ന്ദി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ര്‍ പ​റ​യു​ന്നു. പാർട്ടി നി​ര്‍​ദേ​ശം ലം​ഘി​ച്ചു ബി​ജെ​പി പ​ഞ്ചാ​യ​ത്ത് അം​ഗം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ക്കു​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തോ​ട് ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും എ​ന്നും ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ന്‍ ഉ​മേ​ഷ്‌ ബാ​ബു പ​റ​ഞ്ഞു.