ക​ല്ല​ട​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു: നി​ര്‍​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ വൈ​കും
Friday, May 20, 2022 11:19 PM IST
പു​ന​ലൂ​ര്‍ : ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​യാ​യ ക​ല്ല​ട​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു മീ​റ്റ​റി​ല​ധി​ക​മാ​ണ് ആ​റ്റി​ല്‍ വെ​ള്ള​മു​യ​ര്‍​ന്ന​ത്. തെ​ന്മ​ല അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​നു ശേ​ഷം ആ​റ്റി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കു​ന്ന​തും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​ണ്. ഇ​തു​മൂ​ലം പു​ന​ലൂ​രി​ല്‍ ആ​റ്റി​നു കു​റു​കെ​യു​ള്ള ത​ട​യ​ണ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​വ​ർ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​നി​ശ്ചി​ത​മാ​യി വൈ​കും.
വെ​ള്ള​വും ഒ​ഴു​ക്കും കൂ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ല്ല​ട​യാ​ര്‍ ക​ല​ങ്ങി​മ​റി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. 15.5 മീ​റ്റ​റാ​ണ് പു​ന​ലൂ​രി​ലെ നെ​ല്ലി​പ്പ​ള്ളി​യി​ല്‍ വ്യാ​ഴാ​ഴ്ച കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ്. ഒ​രാ​ഴ്ച​യോ​ള​മാ​യി ഇ​താ​ണ് തോ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ഇ​ത് 14 മു​ത​ല്‍ 14.5 മീ​റ്റ​ര്‍​വ​രെ​യാ​യി​രു​ന്നു.
ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് പു​ന​ലൂ​രി​ലെ മു​ക്ക​ട​വി​ല്‍ ആ​റ്റി​നു കു​റു​കെ​യു​ള്ള, നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ത​ട​യ​ണ ഉ​യ​ര്‍​ത്തു​ന്ന പ്ര​വൃ​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി​ക്കാ​യി ആ​റ്റി​ന്‍റെ ക​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വൈ​ദ്യു​തി മോ​ട്ടോ​റു​ക​ളും പൈ​പ്പു​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​താ​നും ദി​വ​സം മു​ന്‍​പ് വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​പ്പോ​യി​രു​ന്നു. തീ​വ​ണ്ടി​ക​ളി​ല്‍ വെ​ള്ളം നി​റ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ക​ല്ല​ട​യാ​റ്റി​ല്‍ ന​ട​ന്നു​വ​ന്ന കി​ണ​ര്‍ നി​ര്‍​മാ​ണ​വും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​ക്കോ​ടി മു​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്.
സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ഴ നാളെ ​വ​രെ നീ​ളു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.
ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ല്ല​ട​യാ​ര്‍ ഒ​ഴു​കു​ന്ന പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ട​ത​ട​വി​ല്ലാ​തെ മ​ഴ പെ​യ്യു​ക​യാ​ണ്.
സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ 25.2 മി​ല്ലീ​മീ​റ്റ​റും പു​ന​ലൂ​രി​ല്‍ 22.4 മി​ല്ലീ​മീ​റ്റ​റും കൊ​ല്ല​ത്ത് 13 മി​ല്ലീ​മീ​റ്റ​റു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ.