സ്വ​കാ​ര്യ തോ​ട്ടം മേ​ഖ​ല​യി​ലെ നീ​തിനി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണം: യു​ടി​യു​സി
Thursday, May 19, 2022 10:21 PM IST
കൊ​ല്ലം: സ്വ​കാ​ര്യ തോ​ട്ടം മേ​ഖ​ല​യി​ലെ നീ​തി നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ യു​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു.

ഹാ​രി​സ​ൺ ക​മ്പ​നി​യു​ടെ വെ​ഞ്ച്വ​ർ, നെ​ടു​മ്പാ​റ തോ​ട്ട​ങ്ങ​ളി​ലെ താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ർ​ഹ​ത​യു​ള്ള​വ​രെ ത​ഴ​യു​ന്ന സ​മീ​പ​ന​മാ​ണ് മാ​നേ​ജ്മെ​ന്‍റിതേ​ന്ന് യൂ​ണി​യ​ൻ ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്ക്‌ വീ​തം താ​ൽ​ക്കാ​ലി​ക ജോ​ലി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും കീ​ഴ് വ​ഴ​ക്ക​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു. താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ പ​ത്ത് വ​ർ​ഷ​മാ​യി ജോ​ലി​ക്ക് എ​ടു​ക്കു​ന്നി​ല്ല.

യൂ​ണി​യ​നു​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റിന്‍റേയും താ​ൽ​പര്യ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ് പ​തി​വ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഫ്ലോ​റ​ൻ​സ്, ഓ​ൾ​ഡ് സ്വ​ർ​ണ​ഗി​രി, വെ​ഞ്ച്വ​ർ എ​സ്റ്റേ​റ്റ്ക​ളി​ൽ 600 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ 120 തൊ​ഴി​ലാ​ളി​കാ​ളാ​ണു​ള്ള​ത്.

പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ തോ​ട്ടം ന​ൽ​കി​യ​തി​ലൂ​ടെ താ​ൽ​ക്കാ​ലി​ക ജോ​ലി ചെ​യ്തി​രു​ന്ന നൂ​റി​ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. ​ഇ​തി​ലൂ​ടെ ക​മ്പ​നി വ​ൻ ലാ​ഭ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​ശ്രി​ത തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം ക​മ്പ​നി അ​വ​സാ​നി​പ്പി​ക്ക​ണം. സ്ഥി​ര​മാ​യും താ​ൽ​ക്കാ​ലി​ക​മാ​യും 1000 തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്തി​രു​ന്ന മേ​ക്കാ​ട്, ര​ണ്ടാം ഡി​വി​ഷ​ൻ, നെ​ടു​മ്പാ​റ, ഫാ​ക്ട​റി, മൂ​ന്നാം ഡി​വി​ഷ​ൻ തു​ട​ങ്ങി​യ തോ​ട്ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ 300 തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഹെ​ക്ട​ർ ഒ​ന്നി​ന് ഇ​ത്ര തൊ​ഴി​ലാ​ളി​ക​ൾ വേ​ണ​മെ​ന്ന പ്ലാ​ന്‍റേ​ഷ​ൻ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നി​ല്ല.

തോ​ട്ടം ഭൂ​മി​യു​ടെ അ​ള​വി​ലും വി​സ്തീ​ർ​ണ​ത്തി​ലും കു​റ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ല. 3500 ൽ​പരം ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ 350 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​ത്. സ​ർ​ക്കാ​രും തൊ​ഴി​ൽ വ​കു​പ്പും തോ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യൂ​ണി​യ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന​യു​ടെ കാ​ലാ​വ​ധി 2020 ൽ ​അ​വ​സാ​നി​ച്ചു. മി​നി​മം കൂ​ലി 700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം. തൊ​ഴി​ലാ​ളി ല​യ​ങ്ങ​ൾ അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കി ന​ൽ​ക​ണം.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യ അ​വ​സ്ഥ​യാ​ണ്. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​കു​ന്നും ഇ​ല്ല. തോ​ട്ട​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്. തോ​ട്ടം മേ​ഖ​ല​ക​ളി​ൽ മാ​നേ​ജ്‌​മ​ന്‍റ് ത​രി​ശാ​യി ഉ​പേ​ക്ഷി​ച്ച ഭൂ​മി​ക​ൾ ഭൂ ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണം.

തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ നി​ഷേ​ധ​ത്തി​നും, നീ​തി നി​ഷേ​ധ​ത്തി​നും എ​തി​രാ​യി സ​മ​രം ഏ​റ്റെ​ടു​ക്കാ​ൻ തെ​ന്മ​ല​വാ​ലി പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ യു​ടി​യു​സി തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് എം. ​നാ​സ​ർ​ഖാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പി. വേ​ലു, യു​ടി​യു​സി പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ട​മ​ൺ. ബി. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി, കാ​ട്ട​യ്യം സു​രേ​ഷ്, ല​ത്തീ​ഫ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.