ആംഗൻവാ​ടി പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Thursday, May 19, 2022 10:21 PM IST
കൊല്ലം: ഇ​ത്തി​ക്ക​ര ബ്ലോ​ക്കി​ല്‍ ഐസിഡിഎ​സിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല സേ​വ​ന​മ​നു​ഷ്ഠി​ച്ച് ചു​മ​ത​ല​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന ആംഗൻവാ​ടി പ്ര​വ​ര്‍​ത്ത​ക​രെ ജി.​എ​സ് ജ​യ​ലാ​ല്‍ എംഎ​ല്‍എ ആ​ദ​രി​ച്ചു.
കോ​വി​ഡ് കാ​ല​ത്തു​ള്‍​പ്പെ​ടെ സ്തു​ത്യ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആം​ഗ​ന്‍​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത് എ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. 38 വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ത്തി​ക്ക​ര ഐസിഡിഎ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച 13 പേ​രെ​യാ​ണ് ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ച​ത്. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ന​ന്ദ​ന്‍ പി​ള്ള ച​ട​ങ്ങി​ല്‍ അ​ധ്യക്ഷ​നാ​യി. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യക്ഷ​രാ​യ സി.​ശ​കു​ന്ത​ള, എം. ​കെ ശ്രീ​കു​മാ​ര്‍, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ സി​നി അ​ജ​യ​ന്‍, ആ​ശ ടീ​ച്ച​ര്‍, ബി​ന്ദു ഷി​ബു, സിഡിപി ഒ ര​ഞ്ജി​നി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഐസിഡി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.