രോഗി മരിച്ച സംഭവം; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​ം
Thursday, May 19, 2022 10:21 PM IST
പു​ന​ലൂ​ർ : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് മാ​റി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​യ്ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​രി​ച്ച ആ​ന​ന്ദ​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഗു​രു​ത​ര​മാ​യ ചി​കി​ത്സാ പി​ഴ​വു​ക​ളും ക്ര​മ​ക്കേ​ടു​ക​ളും ആ​ശു​പ​ത്രി​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടും മ​രു​ന്നു മാ​റി​യി​ട്ടി​ല്ലെ​ന്നും കാ​ലി​ൽ ചെ​റി​യ വ്ര​ണ​വു​മാ​യി എ​ത്തി​യ രോ​ഗി​ക്ക് ഗു​രു​ത​ര​മാ​യ ഹൃ​ദ്രോ​ഗം ഉ​ണ്ടാ​യി​രു​ന്നു എ​ന്നും കു​ട​ലി​ൽ അ​സു​ഖം ഉ​ണ്ടാ​യി​രു​ന്നു എ​ന്നു​മു​ള്ള ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ന​ട​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ 75 കാ​ര​നാ​യ ആ​ന​ന്ദ​ന് യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വും നി​ല​വി​ലി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കി​ട​പ്പു രോ​ഗി​യാ​യ ഭാ​ര്യ​യെ സം​ര​ക്ഷി​ച്ചി​രു​ന്ന​ത് ആ​ന​ന്ദ​ൻ ആ​യി​രു​ന്നു.
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ജീ​വി​തം ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ചി​കി​ത്സാ​പി​ഴ​വ് പ​രി​ശോ​ധി​ച്ച് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.