ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​ന വേ​ദി​യി​ൽ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ന​ട​ന്നു
Sunday, May 15, 2022 12:58 AM IST
ച​വ​റ തെ​ക്കും​ഭാ​ഗം ( ലൂ​ർ​ദ്പു​രം): ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ന​ട​ന്നു. വി​ഷ​യാ​വ​ത​ര​ണ നൃ​ത്ത ന​ട​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​സാ​ദി​ക അ​മൃ​ത​മ​ഹോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. സി.​ആ​ർ. മ​ഹേ​ഷ്‌ എംഎ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര ഗു​രു​പ്രി​യ മ​ഠാ​ധി​പ​തി മാ​താ ഗു​രു​പ്രി​യ, ഉ​മ​യ​ന​ല്ലൂ​ർ ജ​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം കാ​രാ​ളി ഇ.​കെ. സു​ലൈ​മാ​ൻ ദാ​രി​മി, തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ദീ​പ് പു​ല്ല്യാ​ഴം, മ​രി​യ​ഭ​വ​ൻ മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ മ​ത​മൈ​ത്രി​ദൂ​ത് ന​ൽ​കി.
ഫാ​.ഡെ​ന്നി​സ് പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ർ​മ​ൽ ടീം ​ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ധ്യാ​നം 18ന് ​സ​മാ​പി​ക്കും. 19ന് ​വൈ​കു​ന്നേ​രം ആ​റി​ന് അ​ഷ്ട​മു​ടി​കാ​യ​ൽ വെ​ഞ്ച​രി​പ്പ്. 20 ന് ​വൈ​കു​ന്നേ​രം ആ​റി​ന് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ തി​രു​ന​ട തു​റ​ക്ക​ൽ ക​ർ​മത്തി​ന് വി​കാ​രി ജ​ന​റ​ൽ മൊ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ​.ജോ​സ് പു​ത്ത​ൻ​വീ​ട് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 22 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും കൊ​ല്ലം ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തീ​ർ​ഥാ​ട​ന സ​മാ​പ​നങ്ങ​ൾ​ക്ക് ഫാ​. ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കും. ഫാ​.ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​റി പ്ര​സം​ഗി​ക്കും.