വെ​ള്ള​പ്പൊ​ക്ക ല​ഘൂ​ക​ര​ണ​ത്തി​ന് ഏ​കീ​കൃ​ത ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, May 13, 2022 11:32 PM IST
കൊല്ലം: ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ദി​ക​ളി​ലെ എ​ക്ക​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ഏ​കീ​കൃ​ത ക​ര്‍​മ പ​ദ്ധ​തി തയാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍. വെ​ള്ള​പ്പൊ​ക്ക ല​ഘൂ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി മാ​തൃ​ക ത​യ്യാ​റാ​ക്കി എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കൈ​മാ​റും. താ​ഴ്ന്ന് കി​ട​ക്കു​ന്ന ന​ദീ​തീ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യും ബ​ണ്ട് ഉ​യ​ര്‍​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.
പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്ണ്, എ​ക്ക​ല്‍, ചെ​ളി മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ നീ​ക്കം​ചെ​യ്ത് ന​ദി​യു​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ഉ​റ​പ്പാ​ക്കും. ആ​റ്റ്‌​വ​ഞ്ചി, രാ​മ​ച്ചം, മു​ള തു​ട​ങ്ങി​യ​വ ന​ട്ടു​പി​ടി​പ്പി​ച്ച് ന​ദീ​തീ​ര​ത്തെ മ​ണ്ണി​ടി​ച്ചി​ല്‍ ഒ​ഴി​വാ​ക്കു​ക​യും പ്ര​കൃ​തി സൗ​ഹാ​ര്‍​ദ രീ​തി​യി​ല്‍ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യുമെന്നും കള​ക്ട​ര്‍ പ​റ​ഞ്ഞു.
മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി ഓ​ട​ക​ളി​ല്‍ ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പോ​ലീ​സ്, ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നും പി​ഴ ചു​മ​ത്ത​ണ​മെ​ന്നും കളക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് മു​ന്‍​പും ശേ​ഷ​വു​മു​ള്ള സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ന്ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗം ചേ​രുമെന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​ഐ​സ​ക്, കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി എ​സ്. എ​സ.് സ​ജി, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കി​ര​ണ്‍ ടോം​സ്, ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ എ​സ്.​ശ്രീ​ക​ല, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ ഡി.​രാ​ജ​ന്‍, എം.​ജി.​എ​ന്‍.​ആ​ര്‍.​ഇ.​ജി. എ​സ.് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ച്ച്. സ​ഫീ​ര്‍, മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.