ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Friday, May 13, 2022 11:00 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം ക്വോ​റം തി​ക​ഞ്ഞി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​രി​ഞ്ഞ​തി​ൽ. പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​രാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന ക​മ്മി​റ്റി​യി​ൽ അ​ഞ്ച് ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഭ​ര​ണ​പ​ക്ഷ​മാ​യ ബി​ജെ​പി​യു​ടെ​യും പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​ന്‍റെ​യും അം​ഗ​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്താ​ത്ത​തി​നാ​ൽ ക്വോ​റം തി​ക​ഞ്ഞി​ല്ല. അ​തി​നാ​ൽ യോ​ഗം പി​രി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ദീ​പ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ പ​ങ്കെ​ടു​ത്തി​ല്ല. 10.30ന് ​ചേ​രേ​ണ്ട യോ​ഗ​ത്തി​ൽ അ​ഞ്ച് ഇ​ട​തു​മു​ന്ന​ണി അം​ഗ​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും മ​റ്റ് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ത്തി​യി​ല്ല. വാ​ർ​ഷി​ക സാ​മ്പ​ത്തി​ക സ്റ്റേ​റ്റ്മെ​ന്‍റ് (എ​എ​ഫ്എ​സ്) ഉ​ൾ​പ്പെ​ടെ പ​ല പ്ര​ധാ​ന അ​ജ​ണ്ട​ക​ളും പാ​സാ​ക്കേ​ണ്ട യോ​ഗ​മാ​യി​രു​ന്നു ക്വോ​റം തി​ക​ഞ്ഞി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​രി​ച്ചു​വി​ട്ട​ത്. ജി​ല്ല​യി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന ഏ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ണ് ക​ല്ലു​വാ​തു​ക്ക​ൽ.
ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക സാ​മ്പ​ത്തി​ക സ്റ്റേ​റ്റ്‌​മെ​ന്‍റ് (എ​എ​ഫ്എ​സ്) പാ​സാ​ക്കാ​തെ ഭ​ര​ണ​സ്തം​ഭ​നം സൃ​ഷ്ടി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ ര​ഹ​സ്യ​അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​ന്പ് പി​രി​ച്ചു വി​ട്ട​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ബി​ജെ​പി നേ​താ​വു​മാ​യ എ​സ്. സ​ത്യ​പാ​ല​ൻ ആ​രോ​പി​ച്ചു. ഭ​ര​ണ​സ​മി​തി യോ​ഗം
സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ പി​രി​ച്ചു​വി​ടാ​ൻ സ​മ്മ​ർ​ദ്ദം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി അ​പ​ല​നീ​യ​വും, ജ​നാ​ധി​പ​ത്യ ധ്വം​സ​ന​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ബി​ജെ​പി​യു​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​യാ​ണ് ക​മ്മി​റ്റി മു​ട​ക്കി​യ​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
എ​ല്ലാ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും യോ​ഗ ഹാ​ളി​ൽ എ​ത്തി​യി​രു​ന്നു. യോ​ഗ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും മു​മ്പ് ത​ന്നെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ചെ​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.​പ്ര​ദീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.
11.30 വ​രെ യോ​ഗ ഹാ​ളി​ൽ ഇ​ട​തു​മു​ന്ന​ണി അം​ഗ​ങ്ങ​ൾ കാ​ത്തി​രു​ന്നി​ട്ടും മ​റ്റു​ള്ള അം​ഗ​ങ്ങ​ൾ വി​ട്ടു നി​ന്ന​തി​ൽ ദു​രു​ഹ​ത ഉ​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.