കു​ന്നി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം: കേ​ന്ദ്ര പോ​സ്റ്റ​ല്‍ വ​കു​പ്പ് 67 ല​ക്ഷം അനുവദിച്ചു
Thursday, May 12, 2022 11:44 PM IST
കൊ​ല്ലം: കു​ന്നി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് കേ​ന്ദ്ര പോ​സ്റ്റ​ല്‍ വ​കു​പ്പ് 67 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.
കു​ന്നി​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ടം വ​ള​രെ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു. പ​ഴ​ക്കം ചെ​ന്ന പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും തൊ​ട്ട​ടു​ത്തു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​ന്നി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ക​യാ​യി​രു​ന്നു. വ​ള​രെ​യ​ധി​കം അ​സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്ന​തി​ന​ല്‍ പോ​സ്റ്റോ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
കു​ന്നി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് ചെ​റി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. അ​തി​നാ​യി 20 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യും നി​ല​വി​ലു​ള്ള പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ സ്ഥ​ല​ത്ത് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് പ​ക​രം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ര​ണ്ടാ​മ​ത് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. 67 ല​ക്ഷം രൂ​പ​യാ​ണ് പു​തി​യ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
നി​ര്‍​മാ​ണം ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച് മാ​ര്‍​ച്ച് 31ന് ​മു​മ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും എം​പി പ​റ​ഞ്ഞു. ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചും ഇ​എ​സ്ഐ ഡി​സ്പെ​ന്‍​സ​റി കെ​ട്ടി​ട​വും നേ​ര​ത്തെ ത​ന്നെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.