കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​സ്ത​ക​ക്കൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 28, 2022 10:55 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സി​വി​കെ എം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​സ്റ്റ് ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച പു​സ്ത​ക കൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ​സ്റ്റ്ക​ല്ല​ട​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ ​എ​സ് എ​ച്ച് ഒ ​സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വാ​യ​ന​യി​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ച് വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ക്ക​പ്പെ​ട്ട പു​സ്ത​ക​ക്കൂ​ട് ഒ​രു​മാ​തൃ​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി, എ​ൻ എ​സ് എ​സ് കോ​ഓ​ഡി​നേ​റ്റ​ർ ബൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ്കെ. ​ശ്രീ​ധ​ര​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സ​ജി ലാ​ൽ, സു​നി​ൽ കു​മാ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ൻ്റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.