കോ​വി​ഡ് അ​തി​രൂക്ഷ വ്യാ​പ​നം: ജി​ല്ല ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ൽ
Friday, January 28, 2022 10:55 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ജി​ല്ല​യെ സി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ അ​വ​സാ​ന പ​ർ​വീ​ൺ.

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 25% രോ​ഗി​ക​ളി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി. എ​ല്ലാ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ, സാ​മു​ദാ​യി​ക, പൊ​തു പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്തേ​ണ്ട​തും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാ​വു​ന്ന​തു​മാ​ണ്.

മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചു​വ​ടെ
1. സി​നി​മ തീ​യേ​റ്റ​റു​ക​ള്‍, സ്വിം​മ്മി​ങ് പൂ​ളു​ക​ള്‍, ജി​മ്മു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​ടു​ള്ള​ത​ല്ല.

2. ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലെ അ​വ​സാ​ന വ​ര്‍​ഷ ക്ലാ​സ്സു​ക​ളും 10, 12 ക്ലാ​സ്സു​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സ്സു​ക​ളും (ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍‌ ഉ​ള്‍​പ്പെ​ടെ) ഒ​രാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്തു​വാ​ന്‍ പാ​ടു​ള്ളൂ. എ​ന്നാ​ല്‍ ബ​യോ​ബ​ബി​ള്‍ മാ​തൃ​ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​സി​ഡ​ന്‍​ഷ്യ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.
ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​തോ​ടൊ​പ്പം തു​ട​രു​ന്ന​താ​ണ്.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​താ​ണ്.
മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചു​വ​ടെ ചേ​ര്‍​ക്കു​ന്നു.

1. ജി​ല്ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, ബീ​ച്ചു​ക​ൾ, തീം ​പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും താ​ലൂ​ക്ക് സ്ക്വാ​ഡു​ക​ള്‍ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.

2. സ​ർ​ക്കാ​ർ / സ്വ​കാ​ര്യ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ടു വ​യ​സ്സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ർ, ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ, തീ​വ്ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലൂ​ടെ ജോ​ലി ചെ​യ്യാ​ൻ ഡോ​ക്‌​ട​ർ​മാ​രു​ടെ (അ​ലോ​പ്പ​തി) സാ​ക്ഷ്യ​പ​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്.

3. മാ​ളു​ക​ൾ, ബീ​ച്ചു​ക​ൾ, തീം ​പാ​ർ​ക്കു​ക​ൾ മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ടി​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, ശാ​രീ​രി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു എ​ന്നു​ള​ള കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​ത് സ്ഥാ​പ​ന ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രി​ക്കും.

4. ഒ​ന്പ​താം ത​രം വ​രെ​യു​ള​ള ക്ലാ​സു​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ തെ​റാ​പ്പി അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

5. രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലും വീ​ടു​ക​ളി​ലാ​യ​തി​നാ​ൽ ടെ​ലി മെ​ഡി​സി​ൻ വ്യാ​പ​ക​മാ​ക്ക​ണം. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ച​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പാ​ക്ക​ണം. വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണം.
നാളെ ചു​വ​ടെ ചേ​ര്‍​ക്കു​ന്ന അ​വ​ശ്യ സ​ര്‍​വ്വീ​സു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

1. എ​ല്ലാ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അ​വ​യു​ടെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടാ​തെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് കോ ​വി​ഡ് നി​യ​ന്ത്ര​ണ​വും മാ​നേ​ജ്മെന്‍റ് ചു​മ​ത​ല​ക​ളും നി​ർവ​ഹി​ക്കു​ന്ന​തി​നാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ് (വ​കു​പ്പ് മേ​ധാ​വി നി​ര്‍​ദ്ദേ​ശി​ച്ച പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ല്‍). ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

2. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ളും/​ക​മ്പ​നി​ക​ളും/​ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ഫി​സ് മേ​ല​ധി​കാ​രി ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

3. ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​ത​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഐടി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്.

4. രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും, വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ര്‍​ക്കും ആ​ശു​പ​ത്രി / വാ​ക്സി​നേ​ഷ​ന്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

5. ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന യാ​ത്ര​ക​ൾ എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. പൊ​തു​ഗ​താ​ഗ​തം, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി എ​ന്നി​വ​യു​ടെ നീ​ക്കം അ​ഗ്രി​ഗേ​റ്റ​ർ​മാ​രു​ടെ ക്യാ​ബു​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​വ​ദ​നീ​യ​മാ​ണ്. എ​യ​ർ​പോ​ർ​ട്ടു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബ​സ് ടെ​ർ​മി​ന​ലു​ക​ൾ / സ്റ്റോ​പ്പു​ക​ൾ / സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. ഇ​ത്ത​രം യാ​ത്ര​ക​ള്‍ യാ​ത്ര രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രി​ക്ക​ണം.

6. ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ, പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍, മ​ദ്യം, മാം​സം, മ​ത്സ്യം എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ 7 മു​ത​ൽ രാ​ത്രി ഒന്പതുവ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ഹോം ​ഡെ​ലി​വ​റി പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തും. വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ല്‍ നി​ന്ന് അ​വ​ശ്യ വ​സ്തു​ക​ള്‍ വാ​ങ്ങേ​ണ്ട​തും പു​റ​ത്തേ​ക്ക​ള്ള യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്.

7. ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല. എ​ന്നാ​ല്‍ ടേ​ക്ക് എ​വേ, ഹോം ​ഡെ​ലി​വ​റി മാ​ത്രം രാ​വി​ലെ 7 മു​ത​ൽ രാ​ത്രി 9 വ​രെ അ​നു​വ​ദ​നീ​യ​മാ​ണ്.

8. വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് 20 പേ​ര്‍​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം.

9. ഇ-​കൊ​മേ​ഴ്‌​സ്, കൊ​റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി​ക്ക് മാ​ത്രം രാ​വി​ലെ ഏഴുമു​ത​ൽ രാ​ത്രി ഒന്പതുവ​രെ അ​നു​വ​ദ​നീ​യ​മാ​ണ്.

10. ഞാ​യ​റാ​ഴ്ച​യി​ലെ ടൂ​റി​സ​ത്തി​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​തും വൗ​ച്ച​റു​ക​ള്‍ കൈ​വ​ശ​മു​ള്ള​തു​മാ​യ ടൂ​റി​സ​ത്തി​ന് അ​നു​മ​തി​യു​ണ്ട് അ​വ​രു​ടെ കാ​റു​ക​ളി​ൽ / ടാ​ക്‌​സി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ക​യും ഹോ​ട്ട​ൽ/​റി​സോ​ർ​ട്ട് പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.

11. ഇ​ന്ധ​ന​ങ്ങ​ളു​ടെ നീ​ക്കം അ​നു​വ​ദ​നീ​യ​മാ​ണ്.

12. മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥാ​പ​ന​മേ​ധാ​വി ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ/​ഹാ​ൾ ടി​ക്ക​റ്റ് എ​ന്നി​വ യാ​ത്ര വേ​ള​യി​ല്‍ പ​രി​ശോ​ധ​ന​ക്ക് ന​ല്‍​കേ​ണ്ട​താ​ണ്.

13. ഡി​സ്പെ​ൻ​സ​റി​ക​ൾ/​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ/​ആ​ശു​പ​ത്രി​ക​ൾ/​മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ സ്റ്റോ​റു​ക​ൾ/​ന​ഴ്സി​ങ് ഹോം​സ്/​ആം​ബു​ല​ൻ​സു​ക​ൾ/​അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യും അ​നു​വ​ദ​നീ​യ​മാ​ണ്.

14. ടോ​ൾ ബൂ​ത്ത് അ​നു​വ​ദ​നീ​യ​മാ​ണ്.

15. പ്രി​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക്, വി​ഷ്വ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ള്‍ അ​നു​വ​ദ​നീ​യ​മാ​ണ്.

16. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​ണ്.

17. അ​ടി​യ​ന്ത​ര വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള വ​ർ​ക്ക് ഷോ​പ്പു​ക​ൾ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്.