കൊ​ല​പാ​ത​ക​ശ്ര​മം; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, January 28, 2022 10:51 PM IST
ച​വ​റ:​യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​ട്ട് ഒ​ളി​വി​ല്‍ പോ​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ മു​ല്ല​ശേ​രി​ല്‍ ഉ​ണ്ണി​യെ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ല്‍ (23), പു​ത്ത​ന്‍​തു​റ സു​ന്ദ​ര​ശേ​രി​ല്‍ ആ​ന​ന്ദ​ന്‍ അ​ശോ​ക​ന്‍ (20), പു​ത്ത​ന്‍​തു​റ കൊ​ള​ള​പ്പു​റ​ത്ത് വി​ഷ്ണു എ​ന്ന് വി​ളി​ക്കു​ന്ന അ​ര്‍​ജ്ജു​ന്‍ (20) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ പു​തു​വ​ര്‍​ഷ​രാ​വി​ന് ഇ​വ​ര​ട​ങ്ങി​യ സം​ഘം എ​എം​സി മു​ക്കി​ന് പ​ടി​ഞ്ഞാ​റു​ള​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ര്‍​ധ​രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച് സ​മീ​പ​വാ​സി​ക​ള്‍​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി. സ​മീ​പ​വാ​സി​യാ​യ ശൈ​ലേ​ഷ്കു​മാ​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്ന് ഇ​വ​രോ​ട് പ​റ​ഞ്ഞു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ഇ​വ​ര്‍ ശൈ​ലേ​ഷ്കു​മാ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശൈ​ലേ​ഷ് കൊ​ല്ല​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍ ചെ​റി​യ​ഴീ​ക്ക​ല്‍ ഉ​ള​ള​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.