ക​ട​യ്ക്ക​ല്‍ അ​പ​ക​ടം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, January 28, 2022 1:50 AM IST
അ​ഞ്ച​ൽ: ക​ട​യ്ക്ക​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ട​യ്ക്ക​ല്‍ സ്വീ​ഡ് ഫാം ​സ്വ​ദേ​ശി വി​ഷ്ണു (25)വാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ട​യ്ക്ക​ല്‍-​മ​ട​ത്ത​റ പാ​ത​യി​ല്‍ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ട​ത്ത​റ ഭാ​ഗ​ത്ത് നി​ന്നും ക​ട​യ്ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു ഓ​ടി​ച്ചി​രു​ന്ന ബു​ള്ള​റ്റ് എ​തി​ര്‍​ദി​ശ​യി​ല്‍ എ​ത്തി​യ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ഉ​ട​ന്‍ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ജീ​പ്പ് യാ​ത്രി​ക​രാ​യ ചി​ല​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.