പ്രാ​ർഥ​നാ​ദി​നം 30ന്
Thursday, January 27, 2022 11:02 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ൽ വ​ലി​യ സാ​മൂ​ഹി​ക ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നും ല​ഹ​രി​വി​പ​ത്തി​നു​മെ​തി​രെ കെ ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ൽ ല​ഹ​രി വി​മോ​ച​ന പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ക്കും. മ​യ​ക്ക് മ​രു​ന്ന് മാ​ഫി​യാ​യെ അ​മ​ർ​ച്ച ചെ​യ്യു​ക, കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നും ഐ ​ടി പാ​ർ​ക്ക് പോ​ലു​ള​ള തൊ​ഴി​ലി​ട​ങ്ങ​ൾ മ​ദ്യ​വ​ൽ​ക്ക​രി​ക്കാ​നു​ള​ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, വി​ക​ല​മാ​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്കു​ക, മ​ദ്യ​നി​രോ​ധ​ന​ത്തി​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട ാണ് ​പ്രാ​ർ​ത്ഥ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം കെ​ആ​ർ എ​ൽ സി ​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ടി ജെ ​ആ​ന്‍റ​ണി നിർവഹിക്കും. രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കുമെന്ന് സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജെ ഡി​ക്രൂ​സും അ​റി​യി​ച്ചു.